നാഗര്‍കോവില്‍: പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്ലാങ്കാലയിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ലിറ്റില്‍ ഫ്ലവര്‍ ഫൊറാന പള്ളി വികാരിയായിരുന്ന ബെനഡിക്ട് ആന്റോ(29) ആണ് അറസ്റ്റിലായത്. കെല്ലങ്ങകോട് ഫാത്തിമ നഗര്‍ സ്വദേശിയാണ് ഇയാള്‍. നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തതോടെ ബെനഡിക്ട് ആന്റോ ഒളിവില്‍ പോവുകയായിരുന്നു.
പേച്ചിപ്പാറയില്‍ വൈദികനായിരുന്ന സമയത്താണ് ബെനഡിക്ട് ആന്റോ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത്. പ്രാര്‍ത്ഥനയ്ക്കെത്തിയ യുവതിയെ ഇയാള്‍ സൌഹൃദം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം പെണ്‍കുട്ടി നാഗര്‍കോവില്‍ എസ്പി ഓഫസില്‍ എത്തി പരാതി നല്‍കിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.