കാഷ് ആപ്പ് സ്ഥാപകന്‍ ബോബ് ലീയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ടെക് കണ്‍സള്‍ട്ടന്റ് നിമ മൊമെനി (38)യെയാണ് കാലിഫോര്‍ണിയ പൊലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ 4 ന് സാന്‍ ഫ്രാന്‍സിസ്കോ നഗരത്തിന് സമീപം ബോബ് ലീയെ(43) കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതിയുമായി ലീക്ക് ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ സാന്‍ ഫ്രാന്‍സിസ്കോ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി വില്യം സ്കോട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഈസ്റ്റ് ബേ നഗരമായ എമറിവില്ലിലെ ഒരു എന്റര്‍പ്രൈസ് ടെക് ബിസിനസ്സിന്റെ ഉടമ മൊമെനി.
ചൊച്ചാഴ്ച പുലര്‍ച്ചെ 2:35-ന് സാന്‍ ഫ്രാന്‍സിസ്കോയിലെ മെയിന്‍ സ്ട്രീറ്റിലാണ് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ലീയെ പൊലീസ് കണ്ടെത്തുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലാന്‍ ഉപയോഗിച്ച കത്തി കണ്ടെത്തുകയും നിമ മൊമേനിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.