കാനഡയില്‍ ഇന്ത്യക്കാരെ ആശങ്കയിലാക്കി വാഹന മോഷണം. തലസ്ഥാന നഗരത്തില്‍ ഓരോ അരമണിക്കൂറിലും വാഹന മോഷണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പിടിയിലായ ക്രിമിനല്‍ സംഘങ്ങളില്‍ ഇന്ത്യക്കാരുമുണ്ടെന്നതാണ് ശ്രദ്ധേയം. ടൊറൊന്റോ നഗരം ഉള്‍പ്പെടുന്ന ഒന്റാരിയോ പ്രവിശ്യയില്‍ മാത്രം ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പന്ത്രണ്ടായിരത്തോളം മോഷണക്കേസുകളാണ്.
വളരെ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന ഹൈ ടെക്ക് മോഷ്ടാക്കളാണ് ഈ മോഷണ പരമ്ബരകള്‍ക്ക് പിന്നില്‍. കാറിന്റെ ഇലക്‌ട്രോണിക് സംവിധാനങ്ങളില്‍ ഹൈടെക്ക് സാങ്കേതിക വിദ്യയുപയോഗിച്ച് മാറ്റം വരുത്തിയാണ് മോഷണത്തില്‍ ഏറിയ പങ്കും. മൂന്ന് മിനിറ്റോളം സമയം മാത്രമാണ് മോഷണത്തിനായും മറ്റും ഇവര്‍ക്ക് വേണ്ടി വരുന്നത്. നിര്‍ത്തിയിട്ട വാഹനങ്ങള്‍ മാത്രമല്ല മോഷ്ടിക്കപ്പെടുന്നത്.
ഓടുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരെ ആക്രമിച്ചും വാഹനങ്ങള്‍ മോഷ്ടിക്കുന്നുണ്ട്. അടുത്തിടെ ഇത്തരമൊരു മോഷണ ശ്രമത്തിനിടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട മലയാളിയുമുണ്ട്. ഇത്തരത്തില്‍ വാഹനം നഷ്ടമായവരില്‍ ആയിരക്കണക്കിന് ഇന്ത്യക്കാരുമുണ്ട്. മോഷ്ടിച്ച വാഹനങ്ങള്‍ മോണ്‍ട്രിയല്‍ തുറമുഖം വഴി യുഎഇ, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കാണ് കടത്തുന്നത്. ഇന്ത്യക്കാരടക്കമുള്ള പതിനഞ്ച സംഘത്തെ അടുത്തിടെയാണ് കാനഡ പൊലീസ് പിടികൂടിയത്.
ആസൂത്രിതമായി ഇത്തരത്തില്‍ നടക്കുന്ന മോഷണങ്ങള്‍ ദേശീയതലത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.