അഡ്ലൈഡ്: ഓസ്ട്രേലിയയിലെ അഡ്ലൈഡ് വിർജീനിയയിൽ താമസിക്കുന്ന ശ്രീ ജോൺ പ്ലാതാനത്ത് മാത്യുവിൻ്റെയും, ശ്രീമതി ആൻസി ജോണിൻ്റെയും മകൻ ജെഫിൻ ജോൺ ന്യൂ സൗത്ത് വെയ്ൽസിലുണ്ടായ വാഹന അപകടത്തിൽ നിര്യാതനായി. ഞായറാഴ്ച രാത്രി മെൽബൺ- സിഡ്നി ഹൈവേയിൽ ഗൺഡഗായിക്കടുത്ത് (Gundagai NSW) കൂള എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ജെഫിൻ ഓടിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തുവച്ച് തന്നെ ജെഫിൻ മരിച്ചതായാണ് സൂചന.
ഒന്നര പതിറ്റാണ്ടോളമായി അഡലൈഡിൽ താമസമാക്കിയ ജോണിന്റെയും ആൻസിയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് ജെഫിൻ. ന്യൂ സൗത്ത് വെയ്ൽസ് വാഗവാഗയിലെ ചാൾസ് സ്റ്റട്ട് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയാണ്. അഡലൈഡിൽ വിദ്യാർഥിയായ ജിയോൺ ആണ് സഹോദരൻ.