ആലപ്പുഴ: കാപികോ റിസോർട്ടുമായി ബന്ധപ്പെട്ട കേസ് ഇന്ന് പരിഗണിക്കും. റിസോർട്ട് പൊളിച്ചു നീക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും. 55 കെട്ടിടങ്ങളിൽ 54 ലും പൊളിച്ചുനീക്കി. പ്രധാന കെട്ടിടം ഭാഗികമായി പൊളിച്ചു കഴിഞ്ഞു. വലിയ കെട്ടിടമായതിനാൽ പൊളിക്കൽ തുടരുന്നു. പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിലാണ് പൊളിക്കൽ. നേരത്തെ വെള്ളിയാഴ്ച്ചയ്ക്കം റിപ്പോർട്ട് നൽകാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.
ഈ മാസം 28 ന് മുമ്പ് തന്നെ മുഴുവന്‍ കെട്ടിടങ്ങളും പൊളിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് കെട്ടിടം അപ്പാടെ ഇടിച്ചു നികത്താനാണ് തീരുമാനം. വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന സാധനങ്ങള്‍ ഊരി മാറ്റിയ ശേഷമായിരുന്നു റിസോര്‍ട്ടിലെ വില്ലകള്‍ ഇത് വരെ പൊളിച്ചിരുന്നത്. കൂറ്റന്‍യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കാപ്പിക്കോ റിസോര്‍ട്ടിന്റെ പ്രധാന കെട്ടിടം ഇടിച്ചു നിരത്തുന്നത്. ഇതിന് വഴിവെച്ചത് ഇന്നലെ സുപ്രീംകോടതി നല്കിയ അന്ത്യശാസനമാണ്.