ടൊറന്റോ: കഴിഞ്ഞയാഴ്ച കാണാതായ ഇന്ത്യൻ വിദ്യാര്‍ഥിയുടേതെന്നു സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയതായി കനേഡിയൻ പൊലീസ് അറിയിച്ചു.
ഗുജറാത്തില്‍നിന്നുള്ള 20കാരനായ വിദ്യാര്‍ഥി വിഷയ് പട്ടേലിനെ വെള്ളിയാഴ്ച രാവിലെ മുതലാണ് കാണാതായത്. അസിനിബോയിൻ നദിക്കരയില്‍ ഹൈവേ 110 പാലത്തിനു സമീപമാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്.
വിദ്യാര്‍ഥിയുടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ പ്രദേശത്തുനിന്ന് വസ്ത്രങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇത് വിഷയ് പട്ടേലിന്റേതാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അസിനിബോയിൻ കമ്യൂണിറ്റി കോളജില്‍ വിദ്യാര്‍ഥിയായിരുന്നു വിഷയ് പട്ടേല്‍. ചാരനിറത്തിലുള്ള ഹോണ്ട സിവിക് കാറില്‍ വിഷയ് വീട്ടില്‍നിന്ന് പോകുന്നത് സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരുന്നു. നദീതീരത്തേക്ക് ഇദ്ദേഹം നടക്കുന്നതു കണ്ടതായി ഒരു ദൃക്സാക്ഷിയും പൊലീസിനോട് പറഞ്ഞിരുന്നു.