സിയോള്‍: കനേഡിയന്‍ നടന് സെന്റ് വോൺ കൊലൂച്ചി അന്തരിച്ചു. കൊറിയന്‍ പോപ്പ് ഗായകന് ജിമിനെപ്പോലെ ആകാന്‍ നിരന്തരം ശസ്ത്രക്രിയകള്‍ക്ക് വിധേയനായതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളാണ് 22 മത്തെ വയസില്‍ തന്നെ ഈ യുവ നടന്റെ മരണത്തിന് ഇടയാക്കിയത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് നടന്ന സൗന്ദര്യവർദ്ധക ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടായ സങ്കീർണതകളെ തുടർന്ന് ഏപ്രിൽ 23 ഞായറാഴ്ച രാവിലെയാണ് ദക്ഷിണ കൊറിയൻ ആശുപത്രിയിൽ സെന്റ് വോൺ കൊലൂച്ചി മരണപ്പെട്ടത്.
സെന്റ് വോൺ കൊലൂച്ചിയുടെ ഏജന്‍സി പറയുന്ന വിവരങ്ങള്‍ അനുസരിച്ച്. 12 പ്ലാസ്റ്റിക് സർജറികൾക്കായി കൊലൂച്ചി 2.2 ലക്ഷം യുഎസ് ഡോളര്‍ ഇതുവരെ ചെലവഴിച്ചു. ഒരു അമേരിക്കന്‍ സ്ട്രീമിംഗ് നെറ്റ്വർക്കിനായി കെ-പോപ്പ് താരത്തെ അവതരിപ്പിക്കാനാണ് ഇത്തരം ഒരു മാറ്റത്തിന് നടന് തയ്യാറായത്. 2022 നവംബറിൽ താടിയെല്ലിൽ ഇംപ്ലാന്റ് നടന് ചെയ്തിരുന്നു. ഇത് എടുത്തുകളയാന്‍ വേണ്ടിയാണ് ശനിയാഴ്ച രാത്രി കൊലൂച്ചി ദക്ഷിണ കൊറിയന്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് പോയത്.
ഇംപ്ലാന്റുകളിൽ നിന്ന് അദ്ദേഹത്തിന് അണുബാധയുണ്ടായി. ഇത് ഉണ്ടാക്കിയ പ്രശ്നങ്ങള്‍ കാരണം ഇത് നീക്കം ചെയ്യാന്‍ തീരുമാനിച്ചത്.എന്നാല്‍ ഇത് നീക്കം ചെയ്തെങ്കിലും ആരോഗ്യനില ഗുരുതരം ആകുകയായിരുന്നു. കൊലൂച്ചി 2019 ൽ കാനഡയിൽ നിന്ന് കെ പോപ്പ് രംഗത്ത് കരിയര്‍ തേടി ദക്ഷിണ കൊറിയയിലേക്ക് എത്തിയതാണ്. മൂന്ന് വലിയ ദക്ഷിണ കൊറിയൻ എന്റർടൈൻമെന്റ് കമ്പനികളിലൊന്നിൽ ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.
വോൺ കൊലൂച്ചി കൊറിയൻ സിനിമയായ ‘പ്രെറ്റി ലൈസ്’ ല്‍ അഭിനയിച്ചിരുന്നു. ജൂണിൽ ചിത്രീകരണം തുടങ്ങിയ ചിത്രം ഡിസംബറിൽ ചിത്രീകരണം പൂർത്തിയാക്കി. ഒരു അന്തർദേശീയ വിദ്യാർത്ഥിയായി കഥാപാത്രത്തെയാണ് കൊലൂച്ചി ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.