കേരള പൊലീസില്‍ എസ്.ഐ ആയ അച്ഛന്റെ മകന് കാനഡ പൊലീസില്‍ ഉദ്യോഗസ്ഥനായി ചുമതലയേറ്റു. നെടുമ്ബാശേരി പൊലീസ് സ്റ്റേഷനില്‍ എസ്ഐ ആയ പാലിശേരി ചേരാമ്ബിള്ളി സി.ടിഷൈജുവിന്റെയും സിപ്സിയുടെയും മകൻ ഷോണ്‍ സി.ഷൈജു കഴിഞ്ഞദിവസമാണ് കാനഡയില്‍ പൊലീസ് ഉദ്യോഗസ്ഥനായി ചുമതലയേറ്റത്.ഒന്റാരിയോ പ്രോവിൻസ് പൊലീസിലെ ആദ്യ മലയാളിയാണ് ഷോണ്‍. മുത്തച്ഛൻ തങ്കപ്പൻ എക്സൈസ് ഉദ്യോഗസ്ഥനായിരുന്നു.തുറവൂര്‍ മാര്‍ അഗസ്റ്റിൻ സ്കൂളിലെ ആദ്യ ബാച്ച് ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥിയായിരുന്നു ഷോണ്‍.
പ്ലസ്ടുവിനു ശേഷം കാനഡയിലേക്കു പോയി. 6 വര്‍ഷമായി കാനഡയിലാണു താമസം. എട്ടോളം പരീക്ഷകള്‍ വിജയിച്ചത് ഉള്‍പ്പെടെയുള്ള കഠിന പരിശ്രമത്തിനൊടുവിലാണ് അവിടെ പൊലീസില്‍ ചേര്‍ന്നത്. 6 മാസത്തെ പരിശീലനവും കഴിഞ്ഞ് കഴിഞ്ഞ ദിവസം ജോലിക്കു ചേര്‍ന്നു.
ഒന്റാരിയോ ബാക്രോസ്റ്റിലാണ് ആദ്യ നിയമനം. പിതാവ് ഷൈജു പൊലീസില്‍ ജോലിക്കു കയറിയ ഇരുപത്തിനാലാം വയസ്സില്‍ തന്നെ ഷോണിനും ജോലി കിട്ടിയെന്ന സമാനതയും ഉണ്ട്. ഷോണിന്റെ സഹോദരി മിലാഷ കാനഡയില്‍ ബിഎസ്ഡബ്ല്യു വിദ്യാര്‍ഥിനിയാണ്.