സിഡ്നി: സ്വവർഗാനുരാഗികളുടെ വാർഷിക കൂട്ടായ്മയായ സിഡ്നിയിലെ മാർടി ഗ്രാസ് സിഡ്നിയിൽ സംഘടിപ്പിച്ച പരേഡിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധം ഉയരുന്നു. മ്ലേച്ഛകരവും ആഭാസകരവുമായ നഗ്നതാ പ്രദർശനമാണ് പരേഡിനിടെ നടന്നത്. സംസ്കാരമുള്ള ഒരു പരിഷ്കൃത സമൂഹവും അംഗീകരിക്കില്ലാത്ത, മ്ലേച്ഛകരമായ നഗ്നത പ്രദർശനവും മതവിശ്വാസത്തിനെതിരെയുള്ള ആക്ഷേപങ്ങളുമാണ് സിഡ്നിയുടെ തെരുവീഥികളിൽ നടന്നത്.
മ്ലേച്ഛകരമായ നഗ്നത പ്രദർശനം നിയമവിരുദ്ധമായി നടത്തിയിട്ടും ന്യൂ സൗത്ത് വെയിൽസ് ഗവണ്മെന്റും സിഡ്നി നഗരസഭയും അവർക്ക് ഒത്താശ ചെയ്യുകയാണെന്ന് യുണൈറ്റഡ് ഓസ്ട്രേലിയ പാർട്ടി സെനറ്റർ റാൽഫ് ബോബിത് ആരോപിച്ചു. ക്രിസ്ത്യാനികളുടെ വിശ്വാസത്തെ തിരഞ്ഞ് പിടിച്ച് അപമാനിക്കുന്നതിന് എല്ലാ വർഷവും ഇക്കൂട്ടർ ശ്രമിക്കാറുണ്ടെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ കാര്യങ്ങളും ലൈംഗികതയുടെ കാഴ്ചപ്പാടുകളിലൂടെ അവതരിപ്പിക്കാനാണ് പരേഡിലുടനീളം ശ്രമിച്ചത്. ക്രൈസ്തവ വിശ്വാസത്തെ മുറിപ്പെടുത്തുന്ന രീതിയിൽ ഈശോയുടെ ക്രൂശിത രൂപത്തിന് സമാനമായി കുരിശിൽ ഒരാൾ കിടക്കുന്നത്യം അയാളുടെ ശരീരത്തിൽ കയറി മറ്റൊരാൾ അശ്ലീലം കാട്ടുന്ന ദൃശ്യങ്ങളും പരേഡിൽ ഇടം പിടിച്ചു .
കന്യാസ്ത്രീകളെ സ്വവർഗാനുരാഗികളായി അവതരിപ്പിക്കാനും ശ്രമം നടത്തി, ശിരോവസ്ത്രത്തിന് പകരം ക്ലോസറ്റുകളുടെ പ്രതീകം തലയിൽ സ്ഥാപിച്ചു; അങ്ങേയറ്റം മ്ലേച്ഛത അരങ്ങേറിയ മാർച്ചിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ക്രൈസ്തവ വിശ്വാസ മൂല്യങ്ങളെ ഇകഴ്ത്തികാട്ടാനുള്ള ഒരു അജണ്ടയുടെ ഭാഗമാണെന്ന് തോന്നിക്കുന്ന പ്രവർത്തനങ്ങളാണ് പരേഡെന്ന പേരിലുള്ള ഈ പേക്കൂത്തിലൂടെ നടത്തപ്പെട്ടതെന്നാണ് യുണൈറ്റഡ് ഓസ്ട്രേലിയ പാർട്ടി സെനറ്റർ റാൽഫ് ബോബിത് പുറത്തിറക്കിയ വീഡിയോയിൽ പറയുന്നത്.
കഴിഞ്ഞ ആഴ്ചയാണ് ഹംഗേറിയൻ പാർലമെൻ്റ് ബുഡാപസ്റ്റ് ഗെയ് പരേഡ് നിർത്തലാക്കിയത്. ‘അമ്മ ഒരു സ്ത്രീ, അച്ഛൻ ഒരു പുരുഷൻ, ഞങ്ങളുടെ മക്കളെ വെറുതെ വിടു ‘എന്നതാണ് അവർ നൽകിയ സന്ദേശം. ഇതേ മാതൃകയിൽ സിഡ്നിയിലെ ഈ പരേഡും നിർത്തലാക്കണമെന്നാണ് സെനറ്റർ റാൽഫ് ബോബിത് ആവശ്യപ്പെടുന്നത്. പല ക്രിസ്ത്യൻ സംഘടനകളും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.