യുകെയിലുടനീളമുള്ള സ്റ്റോറുകളില്‍ നിന്ന് ആയിരക്കണക്കിന് ചോക്കലേറ്റ് ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിച്ച് കാഡ്ബറി.ലിസ്റ്റീരിയ രോഗത്തെ തുടര്‍ന്നുള്ള ഭയമാണ് ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കാന്‍ കാഡ്ബറിയെ പ്രേരിപ്പിച്ചത്. ഈ ബാച്ചുകളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയ ആളുകള്‍ക്ക് അവ കഴിക്കരുതെന്നും പകരം റീഫണ്ടിനായി തിരികെ നല്‍കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് (സിഡിസി) അനുസരിച്ച്, ലിസ്റ്റീരിയ അണുബാധ എന്നത് ഭക്ഷണത്തിലൂടെ പകരുന്ന ഒരു ബാക്ടീരിയ രോഗമാണ്. സാധാരണയായി മലിനമായ ഭക്ഷണം കഴിക്കുന്നത് മൂലമാണ് ബാക്ടീരിയകള്‍ ശരീരത്തില്‍ എത്തുന്നത്. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ആക്രമിക്കുന്നതിനാല്‍ ഗര്‍ഭിണികളും 65 വയസ്സിനു മുകളിലുള്ളവരുമാണ് ഏറ്റവും കൂടുതല്‍ അപകടസാധ്യത നേരിടുന്നത്.