1.2 ബില്യണ്‍ ഡോളറിന്റെ വായ്പ തിരികെ ആവശ്യപ്പെട്ട നിക്ഷേപക കമ്ബനിയായ റെഡ് വുഡിനെതിരെ വിദ്യാഭ്യാസ രംഗത്തെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ ബൈജൂസ് ന്യുയോര്‍ക്ക് സുപ്രീം കോടതിയെ സമീപിച്ചു.
റെഡ് വുഡിനെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടാണ് ബൈജൂസ് ന്യുയോര്‍ക്ക് സുപ്രീം കോടതിയെ സമീപിച്ചത്.
വായ്പാദാതാക്കളായ റെഡ് വുഡ് കമ്ബനിയെ കൊള്ളയടിക്കാനും കമ്ബനി പിടിച്ചെടുക്കാനും ശ്രമിക്കുന്നുവെന്നാണ് ബൈജൂസ് ആരോപിക്കുന്നത്. ‘1.2 ബില്യണ്‍ യുഎസ് ഡോളറിന്റെ കടം തിരികെ ആവശ്യപ്പെട്ടതിനെതിരെ ന്യൂയോര്‍ക്ക് സുപ്രീം കോടതിയില്‍ പരാതി നല്‍കാനും നിബന്ധനകള്‍ക്ക് വിരുദ്ധമായി വലിയ തുക തിരികെ വാങ്ങിയ റെഡ്വുഡ് ക്യാപിറ്റല്‍ മാനേജ്മെന്റിനെ അയോഗ്യരാക്കാനും ബൈജൂസ് നടപടി സ്വീകരിച്ചിട്ടുണ്ട്’, എന്നാണ് കമ്ബനി പ്രസ്താവനയില്‍ പറയുന്നത്.
ബൈജൂസിന്റെ ആസ്തികള്‍ കണ്ടുകെട്ടുമെന്നും വായ്പ നേരത്തെ തിരിച്ചടിക്കണമെന്നും ആവശ്യപ്പെട്ട് നിക്ഷേപക കമ്ബനി ഭീഷണിപ്പെടുത്തുന്നതായി ബൈജൂസ് ആരോപിച്ചു.
അതേ സമയം ബൈജൂസ് ആല്‍ഫ അമ്ബതു കോടി ഡോളര്‍ പൂഴ്ത്തിയതായി ആരോപിച്ച് വായ്പാ നല്കിയ നിക്ഷേപക കമ്ബനി കഴിഞ്ഞ മാസം രംഗത്തെത്തിയിരുന്നു.കടക്കാരുമായുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് ബൈജൂസ് വന്‍തുക ഒളിപ്പിച്ചിരിക്കുന്നതെന്ന് കമ്ബനിയ്ക്ക് വായ്പ നല്‍കിയിട്ടുള്ള സ്ഥാപനങ്ങള്‍ ആരോപിക്കുന്നു.
എന്നാല്‍ ബൈജൂസിന്റെ തിരിച്ചടവുകള്‍ മുടങ്ങിയതോടെ കമ്ബനിയുടെ നിയന്ത്രണം കൈവശമാക്കാന്‍ നിക്ഷേപക കമ്ബനി ശ്രമിക്കുന്നുണ്ട്. ഇതിനെതിരെയാണ് ബൈജൂസ് ന്യുയോര്ക്ക സുപ്രീം കോടതിയിലെത്തിരിക്കുന്നത്.