മനുഷ്യരുമായി മൃഗങ്ങള്‍ സഹവാസം തുടങ്ങിയിട്ട് നൂറ്റാണ്ടുകളേറെയായെങ്കിലും ഇന്നും മനുഷ്യരുടെ വികാരങ്ങളെ സ്വാധീനിക്കുന്നതില്‍ ഇത്തരം വളര്‍ത്ത് മൃഗങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. വീട്ടില്‍ പൂച്ചയോ, പട്ടിയോ, മറ്റ് പക്ഷികളോ അങ്ങനെ പക്ഷി – മൃഗാദികളെന്തെങ്കിലും വളര്‍ത്തുന്നവര്‍ , അവയുടെ സാമീപ്യം തങ്ങള്‍ക്ക് എന്തുമാത്രം സമാധാനവും ആശ്വാസവും നല്‍കുന്നുണ്ടെന്ന അനുഭവ കുറിപ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പേര് എഴുതിയിട്ടുണ്ട്. ചിലര്‍ വളര്‍ത്തുമൃഗങ്ങളുടെ അത്തരം ചില കുസൃതി നിമിഷങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതും സാധാരണമാണ്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്ററില്‍ ഏറെ വൈറലായ ഒരു വീഡിയോ ഒരു പറക്കും അണ്ണാന്റെതായിരുന്നു. തന്റെ വീട്ടുകാരെ പറ്റിക്കാനായി ‘ചത്ത പോലെ കിടക്കുകയും അതില്‍ തന്നെ ഏങ്ങനെയാണ് മരിച്ചതെന്നും ഉറപ്പിക്കുന്ന’ അണ്ണാന്റെ കുസൃതി നെറ്റിസണ്‍സിനെ ശരിക്കും രസം പിടിപ്പിച്ചു.