ആസ്ത്രേലിയയിലെ വൈന്‍ നിര്‍മാണ മേഖലയിലുണ്ടായ ബസ് അപകടത്തില്‍ പത്ത് പേര് മരിച്ചു.20ലേറെ പേര്‍ക്ക് പരുക്കേറ്റു. വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്.ന്യൂ സൗത്ത് വെയില്‍സിലെ ഹണ്ടര്‍ വാലിയില്‍ ഗ്രെറ്റയുടെ സമീപം വൈന്‍ കൗണ്ടി ഡ്രൈവില്‍ ബസ് തലകീഴായി മറിയുകയായിരുന്നു. വീഞ്ഞുണ്ടാക്കുന്ന കേന്ദ്രത്തിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുന്നവരാണ് അപകടത്തില്‍ പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.58കാരനായ ഡ്രൈവറെ അറസ്റ്റ് ചെയ്തു. സിംഗിള്‍ടണ്‍ എന്ന സ്ഥലത്തേക്ക് പോകുകയായിരുന്നു യാത്രക്കാര്‍. ഹൈവേയില്‍ റൗണ്ട് എബൗട്ടില്‍ വെച്ച് തിരിയുമ്ബോള്‍ ബസ് തലകീഴായി മറിയുകയായിരുന്നു.