കൊച്ചി : എറണാകുളം കളമശേരിയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ KSRTC ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. ലോറിയുടെ ടയർ പഞ്ചറായതിനെ തുടർന്ന് മാറ്റുന്നതിനിടയിൽ KSRTC ബസ് ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു. പുലർച്ചെ മൂന്നരയോടെ ദേശീയപാതയിൽ ആണ് അപകടം.