ബ്രിസ്ബേയ്ൻ : മലയാളക്കര നെഞ്ചിലേറ്റിയ അനുഗ്രഹീത പ്രതിഭ ശ്രീ. വിനീത് ശ്രീനിവാസൻ തന്റെ ലൈവ് ബാന്റുമായി ബ്രിസ്‌ബെയ്നിനെ സംഗീത ലഹരിയിൽ ആറാടിക്കുവാൻ എത്തുകയാണ്.COCO EVENTS ന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 15 ശനിയാഴ്ചയാണ് ലൈവ് മ്യൂസിക് ഷോ.ഇന്ത്യൻ സംഗീത മേഖലയിലെ പ്രതിഭാദനനായ കലാകാരൻ തന്റെ ഹൃദയസ്പർശിയായ ഈണങ്ങളും ആകർഷകമായ പ്രകടനങ്ങളും കൊണ്ട് ആസ്വാദകരെ തൽസമയ സംഗീതത്തിന്റെ അവിസ്മരണീയമായ ആനന്ദത്തിലേക്ക് നയിക്കുമെന്നതിൽ സംശയം ലെവലേശം ഇല്ലെന്ന് മ്യൂസിക്കൽ കോൺസേർട്ടിന്റെ ഭാരവാഹികൾ അറിയിച്ചു.
ടിക്കറ്റ് ലോഞ്ച് ചെയ്ത് മൂന്നു ദിവസത്തിനുള്ളിൽ തന്നെ അറുനൂറിലും കൂടുതൽ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞതെന്ന് സംഘാടകർ അറിയിച്ചു. നിരവധി ആളുകൾ ഷോയെ കുറിച്ച് അറിഞ്ഞു വരികയാണെന്നും വിനീത് ശ്രീനിവാസനൊപ്പം അവിസ്മരണീയമായ സായാഹ്നത്തിനായി ടിക്കറ്റുകൾ ഉടൻ തന്നെ ബുക്ക് ചെയ്യണമെന്നും സംഘാടകർ കൂട്ടിച്ചേർത്തു .
ടിക്കറ്റ് ബുക്കിങ്ങിനായി : https://eventik.com.au/event/vineeth-bne-live/
Date: ശനിയാഴ്ച, 15 ഫെബ്രുവരി 2025
Venue: HILLSONG AUDITORIUM, MOUNT GRAVATTN
ENQUIRIES: 0415202301