ബ്രിസ്ബെയിൻ: ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിൽ നടന്ന പ്രഥമ കേരള പ്രീമിയർ ലീഗ് ട്വന്റി-20 ടൂർണമെന്റിൽ ഗോൾഡ് കോസ്റ്റ് നൈറ്റ്സ് ചാമ്പ്യന്മാരായി. ഫൈനലിൽ ഇപ്സ്വിച് സ്ട്രൈക്കേഴ്സിനെ 49 റൺസിന് തകർത്താണ് ഗോൾഡ് കോസ്റ്റ് നൈറ്റ്സ് കിരീടം ചൂടിയത്.
നൈറ്റ്സ് ഓൾ റൗണ്ടർ നീരവാണ് ടൂർണമെന്റിന്റെ താരം. ചുരുങ്ങിയ കാലംകൊണ്ട് ഓസ്ട്രേലിയയിലെ മികച്ച ക്ലബുകളിൽ ഒന്നായി പേരെടുത്തു കഴിഞ്ഞ ഗോൾഡ് കോസ്റ്റ് നൈറ്റ്സിന് വിവിധ കായിക ഇനങ്ങളിൽ സ്വന്തമായി ടീമുണ്ട്. മലയാളി യുവാക്കൾ നേതൃത്വം നൽകുന്ന ക്ലബാണ് ഓസീസ് മണ്ണിൽ അഭിമാനാർഹമായ നേട്ടം കൊയ്തത്.അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി കറുത്ത ആം ബാൻഡ് ധരിച്ചാണ് നൈറ്റ്സ് ടീം കലാശപ്പോരിന് ഇറങ്ങിയത്. ഈ കിരീടം അദ്ദേഹത്തിന് വേണ്ടി സമർപ്പിക്കുന്നതായി ടീം ക്യാപ്റ്റൻ സജിത്ത് അറിയിച്ചു.വൻ വിജയം ആയിരുന്നുവെങ്കിലും ഉമ്മൻ ചാണ്ടിയുടെ വിടവാങ്ങൽ കണക്കിലെടുത്ത് ആഘോഷങ്ങൾ ഒഴിവാക്കുകയാണെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.