ബ്രിസ്ബൻ: ക്യുൻസ്ലൻഡ് സംസ്ഥാനത്തെ ഏറ്റവും വലിയ മലയാളി അടുക്കള ബ്രിസ്ബൻ സൗത്തിൽ ബോറോണിയ ഹെയ്ഗ്ട്സിൽ പ്രവർത്തനം ആരംഭിച്ചു. മലയാളി കിച്ചന് പ്രിയമേറുന്ന വേളയിൽ പ്രവാസി മലയാളികൾക്ക് നാടൻ വിഭവങ്ങളുടെ രുചി അറിയാൻ ക്വീൻസ് ലാൻഡ് തയ്യാറായിക്കഴിഞ്ഞു. ഫൈവ് സ്റ്റാർ കാറ്ററിംഗ് എന്ന ഈ സ്ഥാപനം മലയാളികളുടെ ഭക്ഷണശാലകളിൽ പ്രിയപ്പെട്ട ഒന്നായി മാറും എന്ന് ഉറപ്പാണ്.
ബ്രിസ്ബൻ സൗത്ത് സെന്റ് തോമസ് ശ്ലീഹാ സിറോ മലബാർ ഇടവക വികാരി ഫാ. എബ്രഹാം നാടുകുന്നേൽ അടുക്കള ആശിർവദിച്ചു. തുടർന്ന് നടന്ന വിരുന്നു സൽക്കാരത്തിൽ ബ്രിസ്ബനിലെ നിരവധി പേർ പങ്കെടുത്തു.
20 വർഷത്തിലധികമായി വിവിധ രാജ്യങ്ങളിൽ 5 സ്റ്റാർ ഹോട്ടലുകളിൽ ഷെഫ് ആയി പ്രവർത്തനപരിചയമുള്ള ടോം ജോസഫാണ് എല്ലാവിധ സൗകര്യങ്ങളോടെ ഈ സംരംഭം തുടങ്ങിയത്. ‘ഫൈവ് സ്റ്റാർ കാറ്ററിങ്’ എന്ന പേരിലുള്ള സ്ഥാപനം ബ്രിസ്ബൻ മലയാളികൾക്ക് രുചിയുടെ പുതിയ അനുഭവങ്ങൾ പകർന്നു നൽകാനുള്ള പ്രവർത്തനങ്ങളിലാണ്.പുതിയ സംരംഭം ടോമിന്റെ ദീർഘനാളത്തെ സ്വപ്നസാക്ഷാൽക്കാരമാണ്. അടുക്കളയോട് ചേർന്ന് ഓഫീസ്, സ്റ്റോർ റൂം, കോൾഡ് റൂം, ബെഡ്റൂം, ടോയ്ലറ്റ് എന്നിവയും പണി കഴിപ്പിച്ചിട്ടുണ്ട്. പാചക നൈപുണ്യമുള്ള ഒരു ടീം കൂടെയുള്ളതാണ് തന്റെ കരുത്തെന്ന് ടോം പറഞ്ഞു.
കേരളത്തിലെ ഇടുക്കി ജില്ലയിൽ നിന്നുള്ള ടോം ഇന്ത്യൻ, ചൈനീസ്, മെക്സിക്കൻ, തായ്, കോണ്ടിനെന്റൽ രുചിവിഭവങ്ങളുടെ കലവറയാണ് ഒരുക്കിയിരിക്കുന്നത്. ചെറുതും വലുതുമായ വിരുന്നു സൽക്കാരങ്ങൾക്ക് ടോമിനെ ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 0406442720.
കിച്ചൻ സ്ഥാപിച്ചിരിക്കുന്നത് 11 – 13 Jacaranda Avenue, Boronia Heights എന്ന വിലാസത്തിലുള്ള സ്വന്തം പുരയിടത്തിലാണ്.ഒപ്പം നാടൻ വിഭവങ്ങൾ തയ്യാറാക്കാൻ ആവശ്യമായ ഒരു പച്ചക്കറി തോട്ടം തന്നെ അദ്ദേഹത്തിനുണ്ട്.
കിച്ചൻ നിർമ്മാണത്തിന് സാങ്കേതിക നേതൃത്വം നൽകിയ ജെസ്മി ടോമിനെ പ്രസ്തുത ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.