ബ്രിസ്ബേൻ: ബ്രിസ്ബേൻ സൗത്ത് സെന്റ് തോമസ് ശ്ലീഹാ സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ദുക്റാന തിരുനാളിന് ഭക്തിനിർഭരമായ തുടക്കം. പ്രധാന തിരുനാൾ ജൂലൈ എട്ട് ഒമ്പത് തീയതികളിൽ നടത്തപ്പെടും. ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള നൊവേന ജൂൺ 30 മുതൽ നടന്നു.
ഇന്നലെ പ്രസുദേന്തിമാരുടെ കൂദാശയോടൊപ്പം തിരുന്നാൾ കൊടിയേറി. ആഘോഷങ്ങൾക്ക് ഫാദർ ജോഷി പറപ്പുള്ളി ഒ.എഫ്.എം നേതൃത്വം നൽകി. ഫാദർ എബ്രഹാം നടുക്കുന്നേൽ സഹകാർമ്മികനായിരുന്നു. സീറോ മലബാർ കുർബാനയുടെ റാസ ആഘോഷം ജൂലൈ എട്ടാം തിയതി ശനിയാഴ്ച നടക്കും.
പ്രധാന തിരുനാൾ ദിനമായ ജൂലൈ ഒമ്പതിന് ഞായറാഴ്ച രാവിലെ പത്തിനാണ് ആഘോഷമായ കുർബാന. സ്നേഹ വിരുന്നോടെ ആഘോഷ പരിപാടികൾ സമാപിക്കും. ബ്രിസ്ബേനിലെ വിവിധ മലയാളി ക്രിസ്ത്യൻ കമ്മ്യൂണിറ്റികളിൽ നിന്നുള്ള 1200 ഓളം വിശ്വാസികൾ ആഘോഷങ്ങളിൽ പങ്കെടുക്കും.