കൊച്ചി: ബ്രഹ്മപുരത്തെ തീയും പുകയും പൂര്‍ണ്ണമായും ശമിച്ചുവെന്ന് മന്ത്രി എംബി രാജേഷ്. തീ കത്തുന്നതിന്റെയും അണച്ച ശേഷമുള്ളതിന്റെയും ആകാശ ദൃശ്യങ്ങൾ സഹിതം ഫേസ്ബുക്കിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കൊച്ചിയിലെന്നല്ല മറ്റൊരിടത്തും ബ്രഹ്മപുരം ആവര്‍ത്തിക്കാതിരിക്കാൻ സര്‍ക്കാര്‍ കര്‍മ്മ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.