WA : പെർത്തിലെ ബിബ്ര ലേയ്ക്കിലെ ലിബറൽ സ്ഥാനാർത്ഥിയായ അതുൽ ഗാർഗിൻ്റെ ഇലക്ഷൻ ഫണ്ടിനുവേണ്ടിയുള്ള ധനസമാഹരണത്തിനായി ബോളിവുഡ് നൈറ്റ് സംഘടിപ്പിക്കുന്നതായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡബ്ല്യുഎ (FIAWA) യുടെ ചെയർപേഴ്സനും സാമൂഹിക പ്രവർത്തകനുമായ ശ്രീ.ഐപ്പ് ചുണ്ടാമണ്ണിൽ അറിയിച്ചു.
30 വർഷത്തിലേറെയായി വെസ്റ്റേൺ ഓസ്ട്രേലിയ തന്റെ കർമ്മപഥമാക്കിയ വ്യക്തിയാണ് ശ്രീ. അതുൽ ഗാർഗ്. ഒട്ടനവധി നേതൃപരമായ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഇദ്ദേഹം സമൂഹനന്മയ്ക്കായി നിരവധി സേവനങ്ങളാണ് ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.സമൂഹം അർഹിക്കുന്ന മാറ്റം കൊണ്ടുവരാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്ന അദ്ദേഹത്തിന്റെ ലക്ഷ്യസാഫല്യത്തിനായി ഡിസംബർ 15 ഞായറാഴ്ച വൈകുന്നേരം ആറു മണി മുതൽ 11 pm വരെ ബോളിവുഡ് നൈറ്റ് സംഘടിപ്പിക്കുന്നതായി ശ്രീ.ഐപ്പ് ചുണ്ടാമണ്ണിൽ കേരള ന്യൂസിനോട് വ്യക്തമാക്കി .
പ്രസ്തുത പരിപാടിയിൽ Senator Slade Brockman ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു.
Address : Fusion 6 Banquests-26/62 Langford Avenue, Langford. WA
Tickets $90 include dinner & drinks
കൂടുതൽ വിവരങ്ങൾക്ക്
Eipe Chundamannil : 0419 532 641
eipeeapen@gmail.comടിക്കറ്റുകൾക്ക് :
https://store.wa.liberal.org.au/bibra-lake-bollywood-night