ടുണിസ്: ടുണീഷ്യയില്‍ നിന്ന് ഇറ്റലിയിലേക്ക് സഞ്ചരിക്കുകയായിരുന്ന ബോട്ട് മെഡിറ്റനേറിയൻ കടലില്‍ മുങ്ങി 10 അഭയാര്‍ഥികളെ കാണാതായി.
ഒരാളുടെ മൃതദേഹം കണ്ടെത്തി. എസ്ഫാക്സ് നഗരത്തിലെ സാര്‍സിസ് തീരത്ത് നിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന 11 അഭയാര്‍ഥികളെ ടുണിഷ്യൻ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. കഴിഞ്ഞ ആറ് മാസത്തിനിടെ ടുണിഷ്യൻ തീരങ്ങളില്‍ നിന്നും യൂറോപ്പിലേക്ക് പുറപ്പെട്ട അറുന്നൂറിലധികം ആളുകള്‍ വിവിധ അപകടങ്ങളില്‍പ്പെട്ട് മരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.