ബ്രിസ്ബെയ്ൻ: സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ എംജിഒഎസ്സിഎം, യുവജനപ്രസ്ഥാനം എന്നീ ആത്മീയ സംഘടനകളും റെഡ് ക്രോസ് ഓസ്ട്രേലിയയും ചേർന്ന് രക്തദാന ക്യാന്പ് നടത്തി.
കുർബാനയ്ക്കുശേഷം വികാരി ഫാ. ലിജു സാമുവൽ, മുൻ വികാരി ഫാ. ജാക്സ് ജേക്കബ്, ആത്മീയ സംഘടന ഭാരവാഹികൾ എന്നിവർ ചേർന്ന് ചെയ്ത പോസ്റ്റർ പ്രകാശനം ചെയ്തു. വീണാ ബോബിയാണു പോസ്റ്റർ ഡിസൈൻ ചെയ്തത്. കുർബാനയ്ക്കു ശേഷം ഫാ. ലിജു സാമുവല്ലിന്റെ നേതൃത്വത്തിൽ റെഡ് ക്രോസ് സ്പ്രിംഗ് വുഡ് ഡോണർ സെന്ററിൽ രക്തദാനം നടത്തി.