റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ്: ബ്ലഡ് ഡോണേഴ്സ് കേരള സൗദി അറേബ്യയുടെ നേതൃത്വത്തിൽ കൊട്ടാരക്കര പ്രവാസി അസോസിയേഷനും റിയാദ് ഡ്രൈവയ്സ് (ഒന്ന്) എന്നീ സംഘടനകൾ സംയുക്തമായി 17/03/2023 വെള്ളിയാഴ്ച രാവിലെ 8.00 മണി മുതൽ റിയാദ് കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ (സുമേസി ഹോസ്പിറ്റൽ)രക്തദാന ക്യാമ്പ് സങ്കെടുപ്പിച്ചു.
കൊട്ടാരക്കര പ്രവാസി അസോസിയേഷൻ പ്രസിഡന്റ് അലക്സ് കൊട്ടാരക്കരയുടെ അദ്ധ്യക്ഷതയിൽ നടന്ന
രക്തദാന ക്യാമ്പ് ബ്ലഡ് ഡൊണേഴ്സ് കേരള സൗദി പ്രസിഡണ്ട് ഗഫൂർ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.
പ്രവാസികളായ 70 ഓളം അംഗങ്ങൾ രക്തദാനത്തിന് രജിസ്റ്റർ ചെയ്തു. ഉസ്മാൻ മഞ്ചേരി,റഷീദ് തൃശൂർ,സഫർ കോതമംഗലം, കൊട്ടാരക്കര പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡന്റ് സജു മത്തായി,ട്രസ്റ്റി ബിനു ജോൺ,ജോയിൻ ട്രസ്റ്റി ബിനോദ് ജോൺ,പ്രോഗ്രാം കൺവീനർ റിയാദ് ഫസലുദ്ധീൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൈൻ ദേവ്, അലക്സാണ്ടർ, അഭിലാഷ് പണിക്കർ, ജിജിൻ എന്നിവർ ക്യാമ്പുകൾക്ക് നേതൃത്വം നൽകി.
കൊട്ടാരക്കര പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനോയ് മത്തായി സ്വാഗതവും,ഡ്രൈവേഴ്സ് (one) കോർഡിനേറ്റർ നാസർ തെച്ചി നന്ദിയും അറിയിച്ചു.