റിയാദ് : ഷിഫ സനയ്യയിലെ സാധാരണ തൊഴിലാളികളുടെ സംഘടനയായ ഷിഫ മലയാളി സമാജം സുമേസികിംഗ് സൗദ്മെഡിക്കൽ സിറ്റിയുമായി സഹകരിച്ച് മൊബൈൽ ബ്ലഡ് ബാങ്ക് സൗകര്യത്തിൽ രക്തദാന ക്യാമ്പ് നടത്തി 200 അംഗങ്ങൾ പേര് രജിസ്റ്റർ ചെയ്തു ക്യാമ്പിൽ എത്തിച്ചേർന്നു. ആളുകളുടെ തിരക്ക് വർദ്ധിച്ചതോടെ ഉടനെ തന്നെ വീണ്ടും ഇത്തരത്തിൽ ഒരു ക്യാമ്പ് സംഘടിപ്പിക്കും എന്ന് കൺവീനർ അശോകൻ ചാത്തന്നൂർ അറിയിച്ചു പങ്കെടുക്കുന്നവർക്ക് വാഹന സൗകര്യം ഒരുക്കിക്കൊണ്ട് സംഘടനാ ഭാരവാഹികളും 10 അംഗ മെഡിക്കൽ സംഘവും റിയാദിലെ ജീവകാരുണ്യ മാധ്യമപ്രവർത്തകരും ഒപ്പം ചേർന്നു.
രക്തദാന ക്യാമ്പ് സത്താർ കായംകുളം ഉദ്ഘാടനം നടത്തി. ബി ഡി കെ ചെയർമാൻ ഗഫൂർ കൊയിലാണ്ടി ,ശിഹാബ് കൊട്ടുകാട് , സുലൈമാൻ വിഴിഞ്ഞം, അഖിനാസ് , ഇബ്രാഹിം അൽ മുത്തേരി ,എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
പ്രസിഡണ്ട് സാബു പത്തടി,സെക്രട്ടറി മധുവർക്കല,ട്രഷറർ വർഗീസ് ആളു ക്കാരൻ ,രക്ഷാധികാരികളായ മോഹനൻ കരുവാറ്റ,മുരളി അരീക്കോട്,അലി ഷോർണൂർ,വൈസ് പ്രസിഡണ്ട് ഫിറോസ് പോത്തൻകോട്,പ്രകാശ് വടകര ,ബിജു മടത്തറ,ജീവകാരുണ്യ കൺവീനർ മുജീബ് കായംകുളം ,സലീഷ് ,സന്തോഷ് തിരുവല്ല,ദിലീപ്,സൂരജ് ,രജീഷ് ആറളം,ഉമ്മർ പട്ടാമ്പി,ഹനീഫകൂട്ടായി ,റഹീം പറക്കോട്,ഉമ്മർ അമാനത്ത് ,ഹനീഫ വഴങ്ങ ൽ.അഫ്സൽ, സജീർ ,ബിജു സി എസ് ,ബിനീഷ്,കുഞ്ഞുമുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്