റിയാദ് : സൗദി ഫൗണ്ടിങ് ഡേ ആഘോഷങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ദിശയുടെ യൂണിറ്റ് കൗണ്‍സിലുകളുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് റീജിയണൽ കമ്മിറ്റിയുടെ കീഴിൽ ഉള്ള അൽഖർജ് യൂണിറ്റ് കൗൺസിൽ കിംഗ് ഖാലിദ് ഹോസ്പിറ്റൽ ആൻഡ് പ്രിൻസ് സുൽത്താൻ സെന്റർ ഫോർ ഹെൽത്തുമായി സഹകരിച്ചും. ഷിഫാ, ഇഷ്കാൻ യൂണിറ്റ് കൗൺസിലുകൾ കിംഗ് സൗദ് യൂണിവേഴ്സിറ്റി മെഡിക്കൽ സിറ്റി റിയാദും ആയി സഹകരിച്ചുമാണ് രക്തദാന ക്യാംപ് സംഘടിപ്പിച്ചത്.
അൽഖർജിൽ നടന്ന ക്യാമ്പ് സൗദി പൗരൻ ഫയസ് അൽഷേരി രക്തദാനം നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു. റിയാദിൽ നടന്ന ക്യാമ്പ് ഡോ. അൻവർ ഖുർഷീദ് ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ രക്തദാന ക്യാമ്പിൽ പങ്കാളികളായി. വൈത്തി മുരുകൻ, വിനോദ് കുമാർ, മനു സി മധു, ദീപ ശ്രീകുമാർ, പവിതാ വൈത്തി, സുധീഷ്, രാജേഷ് മൂലവീട്ടിൽ, വി.ഉണ്ണികൃഷ്ണൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്