വാഷിംഗ്ടൺ: കഴിഞ്ഞ വർഷം മണിക്കൂറിൽ 12 കോടി വരുമാനം നേടി ബ്ലാക്ക്സ്റ്റോൺ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്റ്റീവ് ഷ്വാർസ്മാൻ. 2022 ൽ 1.27 ബില്യൺ യുഎസ് ഡോളറാണ് സ്റ്റീവ് ഷ്വാർസ്മാന്റെ വരുമാനം. ബ്ലാക്ക്സ്റ്റോൺ ഓഹരികളുടെ ഏകദേശം 20 ശതമാനം സിഇഒയുടെ സ്വന്തമാണ്. ലാഭവിഹിതമായി ഏകദേശം 1 ബില്യൺ യുഎസ് ഡോളറും ഷ്വാർസ്മാന് ലഭിച്ചു.
2021-ൽ 1.1 ബില്യൺ യു എസ് ഡോളറായിരുന്നു 76 കാരനായ ഷ്വാർസ്മാന്റെ വാർഷിക വരുമാനം. വരുമാനത്തിൽ സംഭവിച്ച ഈ വർദ്ധനവ് അദ്ദേഹത്തെ വാൾസ്ട്രീറ്റിന്റെ ഏറ്റവും ഉയർന്ന വരുമാനക്കാരിൽ ഒരാളാക്കി മാറ്റി. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം ബ്ലാക്ക്സ്റ്റോൺ സിഇഒയുടെ ആസ്തി 30.6 ബില്യൺ യുഎസ് ഡോളറാണ്. 1985-ൽ ബ്ലാക്ക്സ്റ്റോൺ ഗ്രൂപ്പ് എന്ന ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനം സ്ഥാപിച്ചത്.