മാള കൊടവത്തുകുന്ന് കണിച്ചായി വീട്ടിൽ ഹൈഡൻ ആന്റണിയുടെ പുരയിടത്തിൽ കഴിഞ്ഞ ദിവസം വിളവെടുത്ത പേരക്കയുടെ വലിപ്പം കണ്ട് ‘കിളി പോയിരിക്കുകയാണ്” നാട്ടുകാരും വീട്ടുകാരും. ഒരു കിലോയാണ് കേവലമൊരു പേരക്കയുടെ വലിപ്പം. കാർഷിക മേഖലയിൽ തന്റെതായൊരു സ്ഥാനം നേടിയെടുക്കുന്നതിൽ കഠിനമായി പരിശ്രമിക്കുകയും അതിൽ വിജയം കൈവരിക്കുകയും ചെയ്ത യുവകർഷകനാണ് ശ്രീ ഹൈഡൻ ആന്റണി.ഈ വർഷത്തെ
ചേലക്കര ജില്ലാ ക്ഷിരകർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച തീറ്റപ്പുൽകൃഷിത്തോട്ടം ഉടമയായി തിരഞ്ഞെടുത്തത് ഇദ്ദേഹത്തെയാണ്.