യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ലൈംഗീകാരോപണമുന്നയിച്ച സ്ത്രീ റഷ്യന്‍ പൗരത്വത്തിനായി രംഗത്ത്. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനോടാണ് ഇവര്‍ പൗരത്വം ആവശ്യപ്പെട്ടിരിക്കുന്നത്.
1993 ല്‍ ബൈഡന്റെ ഓഫീസില്‍ ടാര റീഡെയെന്ന ഇവര്‍ കുറച്ചു കാലത്തേക്ക് ജോലി ചെയ്തിരുന്നു. യുഎസില്‍ നിന്നാല്‍ തന്റെ ജീവന് ഭീഷണിയാണെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയെന്നും അതിനാലാണ് റഷ്യയിലെത്തിയതെന്നും അവര്‍ പറഞ്ഞു.
59 കാരിയായ റീഡെയുടെ അഭിമുഖം സുപുട്നിക് മീഡിയ ഗ്രൂപ്പാണ് സംപ്രേക്ഷണം ചെയ്തത്. മോസ്കോയിലേക്കുള്ള വിമാനത്തില്‍ കയറിയതോടെ സുരക്ഷിത ബോധമുണ്ടെന്ന് റീഡെ പറഞ്ഞു.
2020 ല്‍ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് റീഡെ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. 1993 ല്‍ കാപിറ്റോള്‍ ഹില്‍ ഇടനാഴിയില്‍ വച്ച് ബൈഡന് ലൈംഗീകമായി ഉപദ്രവിച്ചെന്നായിരുന്നു ആരോപണം.