സിഡ്നി: മെഡിക്കൽ വിദ്യാഭ്യസത്തിനൊപ്പം നൃത്തം അഭ്യസിക്കാനും സമയം കണ്ടെത്തുന്ന ജാക്വിലിൻ മരിയ ജോജന്റെ ഭരതനാട്യം അരങ്ങേറ്റം ഏപ്രിൽ 7 നു വേല്ലോങ്ങോങ് റിബൻവുഡ് സെന്ററിൽ വെച്ച് നടന്നു . ആറാം വയസ്സ് മുതൽ നൃത്തം അഭ്യസിച്ചിട്ടുള്ള പ്രശസ്ത നൃത്താധ്യാപിക മജ്ഞു സുരേഷിന്റെ കീഴിലാണ് ഭരതനാട്യം അഭ്യസിച്ചത് . ലക്ഷ്മി നരേന്ദ്ര (വോക്കൽ ) ശിവ സേതുപതി (മൃദഗം ) രത്തൻ വെങ്കടേശൻ (വയലിൻ ) ശരത് വെങ്കട്ടരാമൻ (പുല്ലാങ്കുഴൽ ) എന്നിവർ പിന്നണിക്കു നേതൃത്വം നൽകി.നമിത സതീഷ് അവതാരകയായിരുന്നു.
സിഡ്നി നിവാസികളായ ജോജൻ ജോർജിന്റെയും ജൂലി ജെയിംസിന്റെയും മകളാണ്. ജെയിംസ് കുക്ക്
യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ് ജാക്വിലിൻ.