ചാരുകസാലയിലെ ഉച്ചമയക്കത്തിനിടെയുള്ളൊരു സ്വപ്നം, രാത്രിയുടെ അവസാനനിമിഷങ്ങളിൽ പേടിപ്പിച്ചുണർത്തുന്നൊരു ഭീകരസ്വപ്നം. ചിലത് ഉണരും മുൻപേ മായും. മറ്റുചിലത് കാലങ്ങളോളംപിന്നാലെ കൂടും. പക്ഷേ ഈ സ്വപ്നം തിയറ്ററിലെ കസേരയിൽ വെറുതെയങ്ങ് ചാരിയിരുന്ന്കണ്ടുതീർക്കാനാവില്ല. ഇത് സ്വപ്നത്തിനകത്തെ സ്വപ്നമാണ്. സ്വപ്നത്തിനകത്തെ യാഥാർഥ്യമാണ്.പലരെയും ഒരേസമയം പിടികൂടുന്നൊരു സ്വപ്നമാണ്. ആ സ്വപ്നത്തിലൂടെ പണ്ടുനടന്നൊരു യാഥാർഥ്യത്തെതേടിയുള്ള യാത്രയാണ് – സ്വപ്നയാത്ര, അല്ലങ്കിൽ എങ്ങനെയോ വിഭജിച്ചുകിട്ടിയ സ്വപ്നത്തിലൂടെ (ഷെയേർഡ് ഡ്രീം) നടന്ന് അതിലെ നായകനെത്തേിയുള്ള യാത്ര. പെൻഡുലം എന്ന സിനിമ ചുരുക്കിപ്പറഞ്ഞാൽ ഇതാണ്. ഇടത്തുനിന്ന് വലത്തോട്ടാണോ വലത്തുനിന്ന് ഇടത്തോട്ടാണോ പെൻഡുലം ആദ്യം ആടിത്തുടങ്ങിയതെന്ന്…
ആർക്കുമറിയില്ലെന്നതുപോലെത്തന്നെ ഉത്തരം കിട്ടാത്ത സ്വപ്നങ്ങളുടെ കഥ. മലയാള സിനിമയിൽ വളരെ അപൂർവമായി മാത്രം കടന്നുവന്നിട്ടുള്ള ലൂസിഡ് ഡ്രീം എന്ന തീമിൽ പിറന്നൊരു സിനിമ.അധികമാരും കൈവയ്ക്കാത്ത, അതിസങ്കീർണമായ ഈ വിഷയത്തിൽത്തന്നെ തന്റെ ആദ്യ സിനിമ ചെയ്യാൻ കാണിച്ച സംവിധായകൻ റെജിൻ എസ്.ബാബുവിന്റെ ചങ്കൂറ്റമാണ് ഈ സിനിമയുടെ ആദ്യവിജയം. അതിനായി അദ്ദേഹംഇത്തരം സ്വപ്നങ്ങളെ സ്നേഹിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി, എൻജിനീയറിങ്ങിന് പഠിക്കുന്നസമയംമുതലേ..! നടന്നുതേഞ്ഞ് പുല്ലുമുളയ്ക്കാത്ത വഴികളിൽനിന്നുമാറി പുതിയ തളിരുകൾഒരുക്കുകയാണ് ഈ സിനിമയിലൂടെ സംവിധായകനടക്കമുള്ള ഒരുകൂട്ടം പുതുമുഖ ചെറുപ്പക്കാർ. പ്രേക്ഷകന്റെ സ്വയം ഉൾച്ചേരൽ കൂടി ആവശ്യപ്പെടുന്ന ഈ സിനിമ അതുകൊണ്ടുതന്നെതികച്ചും വ്യത്യസ്തം. ക്രൈം ത്രില്ലറെന്ന സ്ഥിരം പാറ്റേണിൽനിന്ന് മാറി സ്വപ്നവും ഫാന്റസിയും ടൈംലൂപ്പുമെല്ലാം ഇഴചേർന്ന് മിഴിവേകുന്നൊരു കൊച്ചുസിനിമ.