തൃശ്ശൂർ: തൃശ്ശൂർ ചാലക്കുടിയിൽ ബ്യൂട്ടിപാർലറിന്റെ മറവിൽ മയക്ക് മരുന്ന് വിൽപന നടത്തിയ ബ്യൂട്ടീഷൻ അറസ്റ്റിൽ. എൽ എസ് ഡി സ്റ്റാമ്പുകളുമായി ഷീ സ്റ്റൈൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെന്ന 51 കാരിയെയാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് 12 എൽ എ സ് ഡി സ്റ്റാമ്പുകള്‍ പൊലീസ് പിടിച്ചെടുത്തു. ഒന്നിന്ന് 5000 രൂപമുകളിൽ മാർക്കറ്റിൽ വിലവരുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.