പാരീസ്: ചാംപ്യൻസ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറിൽ ഹോം ഗ്രൗണ്ടില്‍ പിഎസ്ജിക്ക് തോൽവി. എതിരില്ലാത്ത ഒരു ഗോളിന് ബയേൺ മ്യൂണിക്കാണ് പിഎസ്ജിയെ തോൽപ്പിച്ചത്. 53ആം മിനിറ്റിൽ കിംഗ്സ്ലി കോമാനാണ് വിജയഗോൾ നേടിയത്. മെസി,നെയ്മര്‍, എംബാപ്പെ തുടങ്ങിയ വമ്പന്‍ താരങ്ങളുണ്ടായിട്ടും പിഎസ്ജിക്ക് ഗോൾ മടക്കാനായില്ല.
എണ്‍പത്തി രണ്ടാം മിനിറ്റിൽ കിലിയൻ എംബാപ്പെ നേടിയ ഗോൾ വാര് നിഷേധിച്ചതും പിഎസ്ജിക്ക് തിരിച്ചടിയായി. രണ്ടാം പാദ മത്സരം മാര്‍ച്ച് ഒമ്പതിന് നടക്കും. ചാംപ്യൻസ് ലീഗിലെ മറ്റൊരു മത്സരത്തിൽ എസി മിലാൻ, ടോട്ടനത്തെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എസി മിലാന്റേയും ജയം.ഏഴാം മിനിറ്റില്‍ ബ്രാബിം ഡിയാസാണ് വിജയ ഗോൾ നേടിയത്.