മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഡിസംബർ 25ന് തിയറ്ററുകളിൽ എത്തും. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നിരുന്നു. ബിഗ് സ്ക്രീനില്‍ മുണ്ടും മടക്കിക്കുത്തി മാസായി സ്ക്രീനില്‍ എത്തിയ മോഹന്‍ലാല്‍ സംവിധായകന്‍ ആകുമ്പോള്‍ എങ്ങനെയെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
സൈബർ സിസ്റ്റംസ് ആണ് ഓസ്ട്രേലിയയിലെയും ന്യൂസിലൻഡിലെയും ബറോസിന്റെ വിതരണക്കാർ.സിനിമയെ സ്നേഹിക്കുന്ന എല്ലാവരും ബറോസ് കാണണമെന്ന ഉദ്ദേശത്തോടുകൂടി ഏവരുടെയും ശ്രദ്ധ ആകർഷിക്കുമാറുള്ള മാർക്കറ്റിങ് തന്ത്രങ്ങളാണ് വിതരണക്കാരായ സൈബർ സിസ്റ്റംസ് സ്വീകരിച്ചിരിക്കുന്നത്. ക്രിസ്മസിന് ബറോസിലൂടെ ഓസ്ട്രേലിയയും ന്യൂസിലൻഡും പിടിച്ചടക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് സൈബർ സിസ്റ്റം അറിയിച്ചു.
നാല്പത്തി നാല് വർഷം നീണ്ട തന്റെ അഭിനയ ജീവിതത്തിൽ നിന്നും ഉൾകൊണ്ട പാഠങ്ങളുമായാണ് മോഹൻലാൽ സിനിമ സംവിധാനത്തിലേക്ക് തിരിഞ്ഞത്. ജിജോ പുന്നൂസിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം 100 കോടി ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് വിവരം. എമ്പുരാന്‍, കണ്ണപ്പ, തുടരും, വൃഷഭ തുടങ്ങിയ സിനിമകളാണ് മോഹന്‍ലാലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്.