മെൽബൺ:വിക്ടോറിയ ക്നാനായ കത്തോലിക്കാ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരുന്ന ശ്രീ. ബേബി കാരിശ്ശേരിയുടെ ശവസംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച 19-ാം തീയതി നോബിൾ പാർക്കിലെ സെൻ്റ്. ആൻറണീസ് കാതോലിക് പള്ളിയിൽ 10.30 ന് ആരംഭിക്കും. ( 90, Buckley Street, Noble Park )പൊതുദർശനം 10.30 മുതൽ 11.30 വരെയും ശേഷം ബാക്കി പ്രാർത്ഥനാ ചടങ്ങുകളും നടക്കും. ശേഷം 1.15ന് സംസ്കാരചടങ്ങുകൾ ബുണറോംഗ് മെമ്മോറിയൽ പാർക്കിൽ നടത്തപ്പെടും. ( 790, Dandenong-Frankston Road, Dandenong South )
മെൽബണിൽ (12-07-24) ന് 11.30 ന് ക്ലേയ്റ്റൺ മോണാഷ് ഹോസ്പിറ്റലിൽ വച്ചണ് ബേബി കാരിശ്ശേരി തിര്യാതനായത്. കോട്ടയം കല്ലറ കാരിശ്ശേരിൽ കുടുംബാംഗമായ ബേബി ഓക്ലെ സൗത്തിലാണ് താമസിച്ചിരുന്നത്.
ഭാര്യ എൽസി ബേബി, മക്കൾ ബിൽ, ബെൽ, മെർലിൻ എന്നിവരാണ്.
ശവസംസ്കാര ശുശ്രൂഷകൾക്ക് ക്നാനായ സീറോ മലബാർ വൈദീകരുടെ നേതൃത്വ ത്തിൽ നടക്കുമെന്ന്കുടുംബാംഗങ്ങൾ അറിയിച്ചു.