ന്യൂയോർക്ക്: മാതൃഭൂമി ന്യൂസ് പാലക്കാട് ബ്യൂറോ കാമറാമാൻ എ. വി. മുകേഷ് (34) ജോലിക്കിടയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചതില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക(ഐപിസിഎൻഎ) അനുശോചിച്ചു.
പത്രപ്രവർത്തകർക്ക് സുരക്ഷിതത്വം ഉറാപ്പാക്കേണ്ട ചുമതല മാധ്യമങ്ങള്‍ക്കും സർക്കാരിനുമുണ്ട്. മാധ്യമപ്രവർത്തകർ തങ്ങളുടെ ജീവൻ പണയം വച്ചും ദൃശ്യങ്ങള്‍ പകർത്തുന്നതിന് കാരണം ചാനല്‍ മത്സരമാണെന്നും യോഗം വിലയിരുത്തി.
വാർത്താശേഖരണത്തിനിടെ അപകടമുണ്ടായാല്‍ മാധ്യമ പ്രവർത്തകനും അയാളുടെ കുടുബത്തിനുമാണ് ഏറ്റവും കൂടുതല്‍ നഷ്ടം വരുന്നത് എന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നാഷണല്‍ വൈസ് പ്രസിഡന്റ് അനില്‍കുമാർ ആറന്മുള പറഞ്ഞു.
ഇന്ത്യ പ്രസ് ക്ലബ് മുകേഷിന്റെ കുടുംബത്തിന് സാമ്ബത്തിക സഹായം നല്‍കുമെന്ന് നാഷണല്‍ സെക്രട്ടറി ഷിജോ പൗലോസ് പറഞ്ഞു. മുകേഷിന്റെ വിയോഗത്തില്‍ ദുഃഖം അറിയിക്കുന്നതായി നാഷണല്‍ ട്രെഷറർ വിശാഖ് ചെറിയാൻ, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രഷറർ റോയ് മുളകുന്നം എന്നിവർ അറിയിച്ചു.
മുകേഷിന്റെ കുടുംബത്തിന് ഒരിക്കല്‍ കൂടി അനുശോചനം അറിയിക്കുന്നതായി പ്രസ് ക്ലബ് പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാർ പറഞ്ഞു