ആലപ്പുഴ: ചെങ്ങന്നൂര്‍ കൊല്ലകടവ് പാലത്തിനു സമീപം ഓട്ടോറിക്ഷ അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. മൂന്നു വയസ്സുകാരനായ മകനെ കാണാതായി. ചെങ്ങന്നൂര്‍ വെണ്മണി വലിയപറമ്പില്‍ സൈലേഷിന്റെ ഭാര്യ ആതിര എസ്. നായര്‍ ആണു മരിച്ചത്. ഇവരുടെ മകന് 3 വയസുള്ള കാശിനാഥനെ ആണ് കാണാതായത്. വൈകിട്ട് 6 മണിയോടെയാണ് അപകടം. ഡ്രൈവറടക്കം 5 പേരാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. മാവേലിക്കര ആശുപത്രിയില്‍ പോയ ശേഷം തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്.