കാൻബറ: ഓസ്ട്രേലിയയില്‍ വളർത്തുനായയുടെ ആക്രമണത്തില്‍ യുവതിയുടെ കൈ അറ്റുപോയി. ക്യൂൻസ്ലാൻഡിലെ ടൗണ്‍സ്വില്‍ നഗരത്തില്‍ നായയുടെ ഉടമയായ മുപ്പത്തിനാലുകാരിയാണ് ആക്രമണം നേരിട്ടത്.
പോലീസെത്തി ആശുപത്രിയിലാക്കിയ യുവതി ഗുരുതരാവസ്ഥയിലാണ്.
പിറ്റ് ബുള്‍ ഇനത്തില്‍പ്പെട്ട നായയാണ് ആക്രമിച്ചതെന്ന് കരുതുന്നു. സഹായം അഭ്യർഥിച്ചുള്ള ഫോണ്‍കോളിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന യുവതിയെയാണ് കണ്ടെത്തിയത്. വലത്തേ കയ്യുടെ മുട്ടിനു താഴെ അറ്റുപോയിരുന്നു.
ആനിമല്‍ കണ്ട്രോള് ഉദ്യോഗസ്ഥരുടെ ഉപദേശപ്രകാരം നായയെ വെടിവച്ചുകൊന്നു. ഈ നായ അയല്‍ക്കാരെ മുന്‍പ് ആക്രമിച്ചിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.