ഓസ്ട്രേലിയയില്‍ നടന്ന ഒരു എല്‍ജിബിടിക്യൂ+ പരിപാടിയില്‍ സംബന്ധിക്കാനെത്തിയ മാതാപിതാക്കളില്‍ ചിലര്‍ തങ്ങളുടെ കുട്ടികള്‍ക്ക് പരസ്പര സാമ്യം വളരെ കൂടുതലാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് സംശയം തോന്നിയ മാതാപിതാക്കള്‍ തങ്ങളുടെ പ്രാദേശിക ഫെര്‍ട്ടിലിറ്റി ക്ലിനിക്കുമായി ബന്ധപ്പെട്ടു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു ബിജദാതാവിനെ അറസ്റ്റ് ചെയ്തു.
ഇയാള്‍ സ്വന്തം പേര് പലതവണ മാറ്റി പറഞ്ഞ് ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളില്‍ ബീജദാനം ചെയ്തിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബീജ സ്വകര്ത്താക്കളില് ചിലര്‍ ഔദ്ധ്യോഗികമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ തങ്ങളുടെ ദാതാവിനെ കണ്ടെത്തിയിരുന്നു. ഇത് സാമ്യതയുള്ള കുട്ടികളുടെ ജനനത്തിന് മറ്റൊരു കാരണമായി. ഇതിനകം ഏതാണ്ട് അറുപതോളം കുട്ടികളുടെ പിതാവായി കഴിഞ്ഞിരുന്നു ഈ ബീജദാതാവ്.