ബോര്‍ഡര്‍ ഗാവസ്കര്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രിത് ബുംമ്രയുടെ പ്രകടനത്തെ പ്രശംസിച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്. കളിക്കളത്തില്‍ ബുംമ്രയുടെ ആധിപത്യത്തിന് തടയിടാന്‍ പ്രത്യേക നിയമം കൊണ്ടുവരേണ്ടി വരുമെന്നാണ് ബുംമ്രയോട് ആല്‍ബനീസ് തമാശരൂപേണ പറഞ്ഞത്. സിഡ്നി ടെസ്റ്റിന് മുന്നോടിയായി
ജസ്പ്രിത് ബുംമ്ര ഇടംകൈ കൊണ്ടോ അല്ലെങ്കില്‍ ഒരു സ്റ്റെപ്പ് വിട്ടോ പന്തെറിയണമെന്ന് ഒരു നിയമം ഇവിടെ കൊണ്ടുവരണം. ഓരോ തവണയും അദ്ദേഹം പന്തെറിയുമ്പോള്‍ ഞാന്‍ ആവേശം കൊള്ളാറുണ്ട്’, ബുംമ്രയോട് പ്രധാനമന്ത്രി പറഞ്ഞതായി ദി സിഡ്നി മോര്‍ണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും താരങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ പുതുവര്ഷവിരുന്നില് പങ്കെടുക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കിരിബിലി ഹൗസില്‍ ബുധനാഴ്ചയാണ് പ്രധാനമന്ത്രിയ 90 മിനിറ്റോളം നീണ്ട പുതുവര്‍ഷ വിരുന്ന് സംഘടിപ്പിച്ചത്. പരിപാടിയില്‍ ഇന്ത്യ- ഓസ്ട്രേലിയ ടീമിലെ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. ആന്റണി ആല്‍ബനീസ് തന്റെ പ്രതിശ്രുതവധുവായ ജോഡി ഹെയ്ഡനൊപ്പമാണ് വിരുന്നിനെത്തിയത്.