മെൽബണ്‍: “സ്നേഹപൂർവം സൂര്യഗായത്രി’ എന്ന മലയാളം നോവൽ പ്രകാശനം ചെയ്തു. പുലരി വിക്ടോറിയ സ്റ്റേജ് ഷോ 2023-ലെ പ്രോഗ്രാമിനിടയിൽ, നിറഞ്ഞ സദസിന്റെ സാന്നിധ്യത്തിൽ ജയപ്രകാശ്, ശ്രീലത ജയപ്രകാശ് എന്നിവർ ചേർന്ന് തന്റെ സംഗീത ഗുരുവായ അഖിലൻ ശിവാനന്ദനും എഴുത്തുകാരായ ഡോ. ലളിത ഗൗരി, ജോണി സി.മറ്റം എന്നിവർക്കും സമർപ്പിച്ച് കൊണ്ട് പ്രകാശനം ചെയ്തു.
“കണ്ണാ നീയെവിടെ’ എന്ന അതിമനോഹരമായ ശ്രീകൃഷ്ണ ഭക്തി ഗാനമൊരുക്കിയ ശ്യാം ശിവകുമാറിന്റെ ആദ്യ നോവലാണിത്. ശ്യാം ശിവകുമാറിന്റെ ജന്മനാടായ കണ്ണൂർ ജില്ലയിലെ തലശേരിയില്‍ വച്ചും നോവൽ ഉടൻ പ്രകാശനം ചെയ്യും.ശ്യാം ശിവകുമാർ ഇപ്പോൾ കുടുംബസമേതം മെൽബണിലാണ് താമസിക്കുന്നത്.