വില്ലേട്ടൻ : ഓസ്ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാത്ത സംഘടനയായ മാജിക്കൽ മൊമെന്റ്സ് ക്രിയേഷൻസും , HubnHome ഫ്യൂച്ചർ മോഡുലാർ ഹോംസും , ഫ്ലൈ വേൾഡ് ഗ്രൂപ്പും സംയുക്തമായി നടത്തുന്ന സംഗീത നൃത്തവിരുന്നായ ഓസ്ട്രേലിയൻ എക്സ്ട്രാവഗൻസാ മാർച്ച് 15ന് വില്ലേട്ടനിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകുന്നേരം 5.45ന് അരങ്ങേറുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
Venue: Indian Community Centre, 12 Whyalla St, Willetton WA 6155
സംഗീത നൃത്ത രംഗത്തെ പ്രതിഭകളായ രാജേഷ് ചേർത്തല,ജിൻസ് ഗോപിനാഥ്,RLV രാമകൃഷ്ണൻ, അപർണ അശോക്, എന്നിവർ നയിക്കുന്ന ദൃശ്യ ശ്രവ്യ വിരുന്നിലേക്ക് ഏവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. കണ്ണിനും കാതിനും നവ്യാനുഭൂതി നൽകുന്ന പ്രസ്തുത ഷോയിലേക്ക് പങ്കാളികളാകുന്നതിന് ടിക്കറ്റുകൾ ഉടൻ തന്നെ ബുക്ക് ചെയ്യേണ്ടതാണ്.
FOR MORE DETAILS: +61 401 646 244