മെൽബൺ: വിമാനത്തിൽ മൃതദേഹത്തിനൊപ്പമിരുന്ന് യാത്ര ചെയ്യേണ്ടി വന്ന ഓസ്ട്രേലിയൻ ദമ്പതികളുടെ ദുരനുഭവം വിദേശതലത്തിൽ ചർച്ചയാകുന്നു. ഓസ്ട്രേലിയൻ ദമ്പതികളായ മിച്ചൽ റിംഗിനും ജെന്നിഫർ കോളിനും മെൽബണിൽ നിന്ന് ദോഹയിലേക്കുള്ള യാത്രക്കിടെ ഖത്തർ എയർവേയ്സിൽ നിന്നാണ് ദുരനുഭം നേരിട്ടത്.
യാത്രക്കിടെ ടോയ്ലറ്റിൽ പോയ ഒരു സ്ത്രീ പെട്ടെന്ന് ഇടനാഴിയിൽ കുഴഞ്ഞു വീഴുകയും മരണപ്പെടുകയുമായിരുന്നു. യുവതിയെ രക്ഷിക്കാൻ തീവ്രശ്രമം നടത്തിയിയെങ്കിലും വിജയിച്ചില്ലെന്ന് അധികൃതർ അറിയിച്ചു.
സീറ്റിലിരുന്ന തങ്ങളോട് മാറാൻ പറഞ്ഞതിന് ശേഷം എയർലൈൻ ജീവനക്കാർ യുവതിയുടെ മൃതദേഹം തങ്ങൾ ഇരിക്കുന്ന സീറ്റിൽ വക്കുകയായിരുന്നെന്ന് മിച്ചൽ പറഞ്ഞു. വളരെ വേദനിപ്പിക്കുന്നതും ആശ്ചര്യപ്പെടുത്തുന്നതുമായ ഒരു അനുഭവമായിരുന്നു ഇത്. മൃതദേഹത്തിൽ ഒരു പുതപ്പുകൊണ്ട് മൂടുക മാത്രമാണ് ചെയ്തത്. ഖത്തർ എയർവേയ്സിൽ നിന്ന് തങ്ങൾക്ക് ഒരു പിന്തുണയും വാഗ്ദാനം ചെയ്തിട്ടില്ലെന്നും ഓസ്ട്രേലിയൻ ദമ്പതികൾ പറഞ്ഞു.
നാല് പേരുടെ സീറ്റിൽ ഞങ്ങൾ രണ്ട് പേർ മാത്രമാണുണ്ടായിരുന്നത്. ‘ദയവ് ചെയ്ത് നീങ്ങാമോയെന്ന് ക്യാബിൻ ക്രൂ ചോദിച്ചു. ആംബുലൻസും പോലീസും വരുന്നത് വരെ തന്നോടും ഭാര്യയോടും സീറ്റിൽ ഇരിക്കാൻ പറഞ്ഞതായും മിച്ചൽ പറഞ്ഞു. തുടർന്ന് ആംബുലൻസ് ഉദ്യോഗസ്ഥർ മരിച്ച യാത്രക്കാരൻ്റെ പുതപ്പ് മാറ്റുകയായിരിന്നു. മുഖം താൻ കണ്ടെന്നും യാത്രക്കിടയിലെ സുഖകരമായ ഒരു അനുഭവമല്ലായിരുന്നു അതെന്നും മിച്ചൽ കൂട്ടിച്ചേർത്തു.
അതേസമയം ഖത്തർ എയർവേയ്സ് ഈ സാഹചര്യം പരിശോധിക്കുന്നതായാണ് റിപ്പോർട്ട്.