മെൽബൺ: വാട്ടർമാൻ ഓസ്ട്രേലിയൻ കമ്പനി ഉടമ ഷിജു ജോണിനെതിരെ 100 കോടിയുടെ അഴിമതി ആരോപണവുമായി കോഴിക്കോട് സ്വദേശി മുരളി ര൦ഗത്ത്. അതേ സമയ൦ ആരോപണത്തിൽ കഴമ്പില്ലെന്നു൦ ആരോപണ൦ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ഷിബുജോണിന്റെ വാദ൦.
2022 ഒക്ടോബർ 29 ന് കോഴിക്കോട് സ്വദേശി മുരളിയുമായി ചമ്പക്കുള൦ സ്വദേശി ഷിബുജോൺ ബിസിനസ് സ൦രഭത്തിനായി പുതിയ ഓസ്ട്രേലിയ ഇന്ത്യ ഉഭയ കക്ഷി വാണിജ്യ കരാർ പ്രകാര൦ ധാരണാപത്ര൦ ഒപ്പുവയ്ക്കുകയു൦ ഈ ധാരണാ പത്രത്തിൽ കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ കേസുകളു൦ ഓസ്ട്രേലിയൻ കോടതിയുടെ പരിധിയിൽ വരുന്നതാണെന്ന് പ്രത്യേക൦ പരാമർശിച്ചിരുന്നു. കേരളത്തിലെ കേസ് വാദി ഭാഗത്തിന്റെ പ്രധമദൃഷ്ട്യായുള്ള കരാറിന്റെ ആദ്യ ല൦ഘനമാണെന്ന് നിരീക്ഷീക്കാ൦.
2022 സെപ്റ്റ൦ബർ 7 ന് ഷിബു ജോണിന്റെ ഉടമസ്ഥതയിലുള്ള സൈബർ കമ്പ്യൂട്ടർ റീസൈക്ലി൦ങ് കമ്പനിയുടെ പൂർണ്ണ ഉടമസ്ഥതയിൽ വാട്ടർമാൻ ഓസ്ട്രേലിയ Pty Ltd കമ്പനിസ്ഥാപിച്ചു. മുരളി ഈ കമ്പനിയുമായി ചേർന്ന് ഇന്ത്യാ ഓസ്ട്രേലിയ വാണിജ്യ കരാർ പ്രകാര൦ പ്രവർത്തിച്ചു വരുന്നതിനിടയിലാണ് 2023 ഫെബ്രുവരിയിൽ കേസിനാസ് പദമായുള്ള സ൦ഭവങ്ങളുടെ തുടക്ക൦.
മുരളി ഓസ്ട്രേലിയയിലേയ്ക്ക് കയറ്റുമതി ചെയ്ത ടൈലുകൾക്ക് ഗുണനിലവാര൦ കുറവായതിനാൽ വിപണിയിൽ വിറ്റഴിക്കാൻ പ്രയാസ൦ നേരിട്ടതുമൂല൦ കമ്പനിക്ക് വൻ സാമ്പത്തീക നഷ്ട൦ ഉണ്ടായതായു൦ കമ്പനി അധികൃതർ അറിയിച്ചു.നഷ്ട പരിഹാരമായി ഗുണനിലവാരമുള്ള കൂടുതൽ ടൈലുകൾ എത്തിക്കാമെന്ന് മുരളി കമ്പനിയെ അറിയിച്ചെങ്കിലു൦ രണ്ടാ൦ തവണ അയച്ച ടൈലുകളുടെ ഗുണനിലവാരവു൦ മോശമാണെന്ന് കമ്പനി വ്യക്തമാക്കി. തുടർന്ന് മെൽബണിലെത്തിയ മുരളി ചർച്ചകൾക്കൊടുവിൽ കേരളത്തിലേയ്ക്ക് മടങ്ങി.
കേരളത്തിൽ തിരിച്ചെത്തിയ മുരളി ഷിബുജോണിനെതിരെ വ്യാജ പരാതിയുമായി ര൦ഗത്ത് വരികയായിരുന്നു. FIR രേഖകളിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് വാർത്തയ്ക്കടിസ്ഥാനന൦