ഇന്ത്യാനപോളിസ്: അമേരിക്കയിൽ സമാപിച്ച അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് ലോകമെമ്പാടും കത്തോലിക്കാ വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള മാതൃകയാണെന്ന് ഓസ്ട്രേലിയൻ ബിഷപ്പ് റിച്ചാർഡ് അമ്പേഴ്സ്, ആഗോള തലത്തിൽ നടക്കുന്ന സമാനമായ നവോത്ഥാനങ്ങൾക്ക് ഇത് പ്രചോദനമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
യുഎസിലെ വിശ്വാസികളുടെ ഒരതുചേരൽ ഓസ്ട്രേലിയയ്ക്കും വളരെയധികം പ്രചോദനം നൽകുന്നതായി ദിവ്യകാരുണ്യ കോൺഗ്രസിൽ പങ്കെടുത്ത് സിഡ്നിയിലെ സഹായ മെത്രാൻ റിച്ചാർഡ് അമ്പേഴ്സ് പറഞ്ഞു. ഈ അന്താരാഷ്ട്ര കോൺഗ്രസിൻറെ എല്ലാ വശങ്ങളും പഠിക്കാൻ സ്ത്രങ്ങൾക്ക് താൽപ്പര്യമുണ്ടെന്നും ബിഷപ്പ് പറഞ്ഞതു.അമേരിക്കയിലുണ്ടായ ഈ ആത്മീയ ഉണർവിനെ ഞങ്ങളും പിന്തുടരകയാണ്. ഇത് ഞങ്ങളുടെ മനസിനെ സ്വാധീനിച്ചുകഴിഞ്ഞു.
50 സംസ്ഥാനങ്ങളിൽ നിന്നും 17 രാജ്യങ്ങളിൽ നിന്നുമായി 50.000-ത്തിലധികം പേർ പങ്കെടുത്ത ഇന്ത്യാനപോളിസിലെ ദിവ്യകാരുണ്യ കോൺഗ്രസ് വിശ്വാസികളെ ഒന്നിപ്പിക്കാനും ഊർജസ്വലമാക്കാനുമുള്ള പരിശുദ്ധ കുർബാനയുടെ ശക്തി പ്രക്ഷമാക്കിയെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു.’ഇത്രയധികം ആളുകളെ ഒരുമിച്ചു കൊണ്ടു വരാൻ കഴിഞ്ഞത് അതിശയകരമായ അനുഭവമാണ്. യഥാർത്ഥ സാന്നിധ്യത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. അതിനായി നാം ആരാധനാക്രമത്തിൽ സന്നിഹിതരായിരിക്കണം’.
അമേരിക്കയിൽ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൻ്റെ നടത്തിപ്പ് ഓസ്ട്രേലിയ സൂക്ഷ്മമായി പഠിക്കുകയാണെന്ന് ബിഷപ്പ് അംബേഴ്സ് പറഞ്ഞു. അതിനു കാരണം 2028-ൽ സിഡ്നിയിൽ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കുമെന്നാണ് രാജ്യത്തെ കത്തോലിക്കർ പ്രതീക്ഷിക്കുന്നത്.
വരുന്ന സെപ്റ്റംബറിൽ തെക്കേ അമേരിക്കൻ രാജ്യമാർ ഇക്വഡോറിലെ ക്വിറ്റോയിൽ നടക്കുന്ന അൻപത്തിമൂന്നാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിലും ബിഷപ്പ് റിച്ചാർഡ് പങ്കെടുക്കും.”ഞങ്ങൾ ഒരു സംഘമായി ക്വിറ്റോയിലേക്ക് പോകും. ഓസ്ട്രേലിയയിൽ ഇത്തരം പരിപാടികൾ നടത്താൻ ഞങ്ങൾ താൽപര്യപ്പെടുന്നതിനാൽ അതിനെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നു’.
കോവിഡ് മഹാമാരിക്കു ശേഷം കത്തോലിക്കാ വിശ്വാസത്തെ പുനരാജീവിപ്പിക്കാനും വിശ്വാസികളെ പരിശ്യ കുർബാനയിലേക്ക് തിരികെ കൊണ്ടുവരാനുമായി ഓസ്ട്രേലിയ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് ആതിഥേയത്വം വഹിക്കണമെന്ന അഭിപ്രായം പ്ലിനറി കൗൺസിലിൽ ഉയർന്നിരുന്നു.
കോവിഡ് നമ്മെ കഠിനമായി ബാധിച്ചു. ദൈവികമായ പ്രവർത്തനങ്ങളെ വിലമതിച്ചും ഒരുമിച്ച് ആരാധിച്ചും നാം നമ്മെത്തന്നെ പുനരുജജ്ജീവിപ്പിക്കേണ്ടതുണ്ട്’ – അദ്ദേഹം പറഞ്ഞു.യുഎസിലും ഓസ്ട്രേലിയയിലും മതസ്വാതന്ത്ര്യത്തിനെതിരേ വർദ്ധിച്ചുവരുന്ന വെല്ലുവിളികളെക്കുറിച്ചും ബിഷപ്പ് ആശങ്ക പ്രകടിപ്പിച്ചു ഇത്തരം സമ്മർദ്ദങ്ങൾ ക്രൈസ്തവ വിശ്വാസത്തിൻ്റെ പുനരുജ്ജീവനത്തിന് ഊർജം പകരും .
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക സേവനങ്ങൾ എന്നിവയുടെ ഏറ്റവും വലിയ സർക്കാരിതര ദാതാവാണ് ഓസ്ട്രേലിയയിലെ കത്തോലിക്കാ സഭ. നമ്മുടെ വിശ്വാസത്തിനനുസരിച്ച് പ്രവർത്തിക്കാൻ കഴിയാത്ത ഒരു സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുന്നതായും ബിഷപ്പ് അമ്പേഴ്സ് പറഞ്ഞു.