കുട്ടികളിലെ നിക്കോട്ടിൻ ആസക്തി തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി ജനുവരി മുതല്‍ ഓസ്ട്രേലിയ ഡിസ്പോസിബിള്‍ വേപ്പുകളുടെ ഇറക്കുമതി നിരോധിക്കും.രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന വേപ്പുകള്‍ നിര്‍മ്മിക്കുന്നതും പരസ്യപ്പെടുത്തുന്നതും വിതരണം ചെയ്യുന്നതും തടയുന്നതിനുള്ള പുതിയ നിയമങ്ങളും ഇതിനോടൊപ്പം അവതരിപ്പിക്കും.വിനോദത്തിനായി വേപ്പിംഗ് ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഈ നിയമം വരുന്നത്.സിഗരറ്റ് ഉപേക്ഷിക്കാനുള്ള ഒരു മാര്‍ഗമായി വേപ്പിങ് വിപണനം ചെറുപ്പക്കാരില്‍ ട്രെൻന്ടായി മാറിയിട്ടുണ്ട്.
എന്നാല്‍ “പുതിയ തലമുറ നിക്കോട്ടിനില്‍ കൂടുതല്‍ ആശ്രയിക്കുന്നവരായി മാറി” എന്ന് ഓസ്ട്രേലിയയിലെ ആരോഗ്യമന്ത്രി പറഞ്ഞു. നിക്കോട്ടിൻ,കൃത്രിമ സുഗന്ധങ്ങള്‍,മറ്റ് നിരവധി രാസവസ്തുക്കള്‍ എന്നിവ അടങ്ങിയ ദ്രാവകങ്ങള്‍,തുടങ്ങി ലിഥിയം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളാണ് വേപ്പുകള്‍ അല്ലെങ്കില്‍ ഇ-സിഗരറ്റുകള്‍. 2021 മുതല്‍ ഒരു ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഏതെങ്കിലും ഓസ്ട്രേലിയൻ ഇ-സിഗരറ്റുകളോ നിക്കോട്ടിൻ വേപ്പുകളോ വാങ്ങുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്,എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും നിക്കോട്ടിന്റെ നിരക്ക് കുതിച്ചുയരുകയാണ്.
ഈ വര്‍ഷമാദ്യം സിഡ്നി യൂണിവേഴ്സിറ്റിയില്‍ നടത്തിയ ഒരു പഠനത്തില്‍ 14-17 വയസ് പ്രായമുള്ള കൗമാരക്കാരില്‍ നാലിലൊന്ന് പേരും മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി,അതേസമയം ഓസ്ട്രേലിയയിലെ അതേ പ്രായത്തിലുള്ള 10 കൗമാരക്കാരില്‍ ഒമ്ബത് പേര്‍ക്കും നിക്കോട്ടിൻ വേപ്പ് ആക്സസ് ചെയ്യുന്നത് എളുപ്പമാണെന്ന് കണ്ടെത്തി.”എല്ലാ ഓസ്ട്രേലിയൻ ഗവണ്മെന്റുകളും നമ്മുടെ ചെറുപ്പക്കാര്‍ക്കിടയിലെ അസ്വാസ്ഥ്യകരമായ വളര്‍ച്ച തടയാൻ ഒരുമിച്ച് പ്രവര്‍ത്തിക്കാൻ പ്രതിജ്ഞാബദ്ധരാണ്” നിരോധനത്തിന് നേതൃത്വം നല്കുന്ന ഫെഡറല്‍ ആരോഗ്യ മന്ത്രി മാര്‍ക്ക് ബട്ട്ലര്‍ പറഞ്ഞു.
മെയ് മാസത്തില്‍,ഓസ്ട്രേലിയൻ ഗവണ്മെന്റ് ഒറ്റത്തവണ ഉപയോഗിക്കുന്ന വേപ്പുകളുടെ ഉപയോഗം ഘട്ടം,ഘട്ടമായി നിര്‍ത്തലാക്കാനുള്ള ഉദ്ദേശ്യം സൂചിപ്പിച്ചിരുന്നു, എന്നാല്‍ ഇത് വരെ കൃത്യമായ ടൈംലൈൻ നല്‍കിയിട്ടില്ല.ഡിസ്പോസിബിള്‍ വേപ്പുകളുടെ ഇറക്കുമതി നിരോധനം ജനുവരി ഒന്നിന് ആരംഭിക്കുമെന്നും മാര്‍ച്ചോടെ റീഫില്‍ ചെയ്യാവുന്ന നോണ്‍-തെറാപ്പിറ്റിക്ക് വേപ്പുകളും രാജ്യത്തേക്ക് പ്രവേശിക്കുന്നത് നിരോധിക്കുമെന്നും ബട്ലര് പറയുന്നു.ഇറക്കുമതിക്കാരും ചികിത്സാ വേപ്പുകള്‍ വിതരണം ചെയ്യുന്ന നിര്‍മ്മാതാക്കളും അവരുടെ ഉല്‍പ്പന്നങ്ങളുടെ രുചികള്‍, നിക്കോട്ടിൻ അളവ്, പാക്കേജിംഗ് എന്നിവയെ സംബന്ധിച്ച കര്‍ശനമായ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ട്.വേപ്പിംഗിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ഇതുവരെ ആള്‍ക്കാര്‍ക്ക് വേണ്ടത്ര അറിവില്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. ഓസ്ട്രേലിയയില്‍,വേപ്പില്‍ ഉപയോഗിക്കുന്ന ദ്രാവകങ്ങളെക്കുറിച്ച് പഠിച്ച ശാസ്ത്രജ്ഞര്‍ ശ്വാസകോശാരോഗ്യത്തെ ബാധിക്കുന്ന “രാസവസ്തുക്കളുടെ ഒരു കൂട്ടം” അടങ്ങിയിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.