ചൈന ആശങ്കകൾക്കിടയിൽ ഓസ്‌ട്രേലിയയിൽ കൂടുതൽ ബോംബർ വിമാനങ്ങൾ വിന്യസിക്കാൻ അമേരിക്ക. കൂടുതൽ സമുദ്ര പട്രോളിംഗ് വിമാനങ്ങളും വടക്കൻ ഓസ്‌ട്രേലിയയിലുടനീളമുള്ള താവളങ്ങളിൽ നിന്ന് പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ വിമാനങ്ങളും വിന്യസിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്. അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ഓസ്ട്രേലിയയിൽ വിന്യസിക്കുന്നതിനു മുന്നോടിയായി ഓസ്‌ട്രേലിയൻ സൈനിക താവളങ്ങൾ നവീകരിക്കുന്നതിനും ഓസ്‌ട്രേലിയയിൽ യുഎസ് സൈനിക ഉപകരണങ്ങൾ പ്രീ-പോസിഷൻ ചെയ്യുന്നതിനുമുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ദീർഘകാലത്തേയ്ക്ക് അമേരിക്കൻ സേനയുടെ വൻ തോതിലുള്ള വിന്യാസം ഇനി ഓസ്ട്രേലിയയിലുമുണ്ടാകുമെന്നാണ് സൂചന.
ബുധനാഴ്ച നടന്ന ഓസ്മിൻ വാർഷിക ചർച്ചകൾക്ക് ശേഷമായിരുന്നു ഈ പ്രഖ്യാപനം.
രണ്ട് സഖ്യകക്ഷികൾ തമ്മിലുള്ള വാർഷിക ചർച്ചകൾ ഓസ്‌ട്രേലിയ-യുഎസ് മന്ത്രിതല കൺസൾട്ടേഷൻസ് അല്ലെങ്കിൽ ഓസ്മിൻ എന്നാണ് അറിയപ്പെടുന്നത്. ഓസ്‌ട്രേലിയൻ സർക്കാർ യുഎസിനെ ഏറ്റവും അടുത്ത സഖ്യകക്ഷിയും പ്രധാന സുരക്ഷാ പങ്കാളിയുമായാണ് ഇപ്പോൾ കാണുന്നത്.
“ഫോഴ്‌സ് പോസ്‌ചർ സംരംഭങ്ങൾ” എന്നറിയപ്പെടുന്ന ഓസ്‌ട്രേലിയയിലേക്കുള്ള യുഎസ് സേനയുടെ റൊട്ടേഷൻ സന്ദർശനങ്ങൾ വിപുലീകരിക്കാൻ ഇരുപക്ഷവും ചർച്ച ചെയ്തു.