സിഡ്നി: ഓസ്ട്രേലിയൻ നോട്ടുകളില്‍ നിന്ന് എലിസബത്ത് രാജ്ഞിയുടെ ചിത്രം നീക്കുന്നു. അഞ്ച് ഡോളര്‍ കറന്‍സി നോട്ടില്‍ നിന്ന് ബ്രിട്ടീഷ് രാജവാഴ്ചയുടെ രൂപം നീക്കം ചെയ്യാൻ തീരുമാനം എടുത്തിരിക്കയാണ് ഓസ്ട്രേലിയ. എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രത്തിന് പകരം നോട്ടില്‍ തദ്ദേശീയ സംസ്കാരത്തിന്റെ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്ന പുതിയ രൂപകല്പന നല്‍കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഓസ്ട്രേലിയ പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാൽ പുതിയ രൂപകല്പനയിലും നോട്ടിന്റെ മറുവശത്ത് ഓസ്ട്രേലിയന്‍ പാര്‍ലമെന്റിന്റെ ചിത്രം നിലനിര്‍ത്തുന്നതാണ്. പുതിയ നോട്ട് രൂപകല്പന ചെയ്ത് അച്ചടിച്ച് എടുക്കുന്നത് വരെ നിലവിലെ നോട്ട് തന്നെ ഉപയോഗിക്കും.അതേസമയം ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യുകെയ്ക്ക് പുറത്തുള്ള 12 കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ രാഷ്ട്രത്തലവൻ ബ്രിട്ടീഷ് രാജാവാണ്. എന്നാല്‍ ഇതൊരു ആലങ്കാരിക പദവി മാത്രമാണ്.