കടല്‍ കയറുന്നതിനെ തുടര്‍ന്ന് മുങ്ങിക്കൊണ്ടിരിക്കുന്ന പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രം ടുവാലുവിലെ ജനങ്ങള്‍ക്ക് അഭയം നല്കാന് ഓസ്ട്രേലിയ.ടുവാലുവിലെ ജനങ്ങളെ അഭയാര്‍ത്ഥികളായി സ്വീകരിക്കുന്നതിന് വേണ്ടിയുള്ള കരാറില്‍ ഓസ്ട്രേലിയ ഒപ്പിട്ടു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഞെട്ടിക്കുന്ന വശമാണ്, ടുവാലു ദ്വീപിലെ ദുരവസ്ഥയിലൂടെ പുറത്തുവവരുന്നത്. 11,200 മാത്രം ജനസംഖ്യയുള്ള ഈ കുഞ്ഞന്‍ ദ്വീപ്, കഴിഞ്ഞ വര്‍ഷങ്ങളായി കടലില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്.
കാലാവസ്ഥ വ്യതിയാനത്തില്‍ സഹായം നല്‍കുന്നതിന് പുറമേ, ടുവാലുവിന് സൈനിക സഹായം നല്‍കുന്നതും കരാറിലെ പ്രധാന ഘടകമാണ്. ഓസ്ട്രേലിയയുടെ സമ്മതമില്ലാതെ മറ്റു രാജ്യങ്ങളുമായി തങ്ങള്‍ പ്രതിരോധ കരാറുകളില്‍ എത്തില്ലെന്ന് ടുവാലു സമ്മതിച്ചു. നേരത്തെ, ന്യൂസിലാന്‍ഡും അമേരിക്കയും ചില പസഫിക് രാഷ്ട്രങ്ങളുമായി ഇത്തരത്തിലുള്ള കരാറുകളില്‍ എത്തിയിരുന്നു.കരാര്‍ പ്രകാരം, പ്രതിവര്‍ഷം 280ന് മുകളില്‍ ആളുകള്‍ക്ക് ഓസ്ട്രേലിയ വിസ അനുവദിക്കും. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആദ്യമായാണ് ഓസ്ട്രേലിയ അഭയം നല്‍കുന്നത്.
ഈ കരാര്‍ ഒരു നാഴികക്കല്ലാണെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് പ്രതികരിച്ചു. ഓസ്ട്രേലിയയുടെ നടപടി പ്രതീക്ഷയുടെ വെളിച്ചമാണെന്ന് ടുവാലു പ്രധാനമന്ത്രി കാസിയ നടാനോ പറഞ്ഞു. പ്രാദേശിക സ്ഥിരത ഉറപ്പുവരുത്താനുള്ള സംയുക്ത ദൗത്യത്തിന്റെ വലിയ കുതിച്ചു ചാട്ടമാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.