തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഉൾപ്പെടെ തിരുവനന്തപുരം നഗരത്തിലെ ഉത്സവങ്ങളിൽ ഭക്ഷണ പാനീയങ്ങൾ വിതരണം ചെയ്യുന്നതിന് ഫുഡ് സേഫ്റ്റി അനുമതി നിർബന്ധിമാക്കി. സൗജന്യ അന്നദാനം, ഭക്ഷ്യ പാനീയ വിതരണം എന്നിവ നടത്തുന്ന വ്യക്തികളും സംഘടനകളും അനുമതി എടുക്കണം. ഇല്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്നാണ് പൊലീസ് മുന്നറിയിപ്പ്. അടുത്ത മാസം 27 മുതൽ മാർച്ച് എട്ട് വരെയാണ് ഈ നിർദേശം നിലനിൽക്കുക.