സുഡാന് സൈന്യവും പാരാമിലിട്ടറി റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും (ആര്‍എസ്എഫ്) തമ്മിലുള്ള ഏറ്റുമുട്ടലിനിടെ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) സുഡാനില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു.ശനിയാഴ്ച നോര്‍ത്ത് ഡാര്‍ഫറിലെ കബ്കബിയയിലുണ്ടായ ഏറ്റുമുട്ടലില്‍ യുഎന്‍ ഏജന്‍സിയിലെ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
“ആഗോള പട്ടിണി പ്രതിസന്ധിയുടെ മുന്‍നിരയില്‍ ജീവന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ നോര്‍ത്ത് ഡാര്‍ഫറിലെ കബ്കബിയയില് ശനിയാഴ്ച നടന്ന അക്രമത്തില്‍ മൂന്ന് ഡബ്ല്യുഎഫ്പി ജീവനക്കാര്‍ മരിച്ചതില്‍ ഞാന്‍ ഞെട്ടിപ്പോയി,” ഡബ്ല്യുഎഫ്പി എക്സിക്യൂട്ടീവ് ഡയറക്ടര്‍ സിന്‍ഡി മക്കെയ്ന് പറഞ്ഞു.